ഹേമ കമ്മിറ്റി റിപ്പോർട്ട്: നടപടികൾ പരിശോധിക്കും -പി.സി. വിഷ്ണുനാഥ്
text_fieldsതിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ സ്ത്രീ സുരക്ഷയും ചൂഷണങ്ങളും സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വീകരിച്ച നടപടികൾ പരിശോധിക്കുമെന്ന് സാംസ്കാരിക-സിനിമ മന്ത്രി പി.സി. വിഷ്ണുനാഥ്. താരസംഘടനയിലെ തർക്കങ്ങളെക്കുറിച്ചടക്കം മാധ്യമങ്ങളിൽ കൂടിയുള്ള അറിവ് മാത്രമാണുളളത്.
സിനിമ നയം പഠിക്കും. ആശങ്കകൾ പരിഹരിക്കാൻ ഉതകുന്നതാണോ അതെന്ന് പരിശോധിക്കും. ചലച്ചിത്ര അക്കാദമി അധ്യക്ഷ പദവിയിൽ ഭരണമികവുള്ളവരെ പരിഗണിക്കും. നേരത്തെ ഈ പദവി വഹിച്ച പലരും അങ്ങോട്ട് വരാറുണ്ടായിരുന്നില്ലെന്നാണ് മനസ്സിലായത്. അതിനാൽ, ചലച്ചിത്ര അക്കാദമി അധ്യക്ഷ പദവിയിൽ ഭരണമികവുള്ളവർ വരണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

