ഹേമ കമ്മിറ്റി: മൊഴികളിൽ കേസെടുക്കുന്നത് വിചിത്രം -സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: ലൈംഗിക പീഡനം സംബന്ധിച്ച് പരാതി ഇല്ലാത്തവർ ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴികളിൽ പ്രത്യേക അന്വേഷണ സംഘത്തിന് കേസെടുക്കാന്‍ കഴിയുമോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ച സുപ്രീംകോടതി സിനിമാ മേഖലയിലെ ലൈംഗിക പീഡനം സംബന്ധിച്ച കമ്മിറ്റി റിപ്പോർട്ടിൽ അഞ്ച് വര്‍ഷത്തോളം സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കാത്തത് ചോദ്യം ചെയ്തു. പരാതി ഇല്ലാത്തവർ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റർ ചെയ്യുന്നത് വിചിത്രമാണെന്നും പരാതി ഇല്ലാത്തവരെ കേസിന്റെ പേരിൽ പീഡിപ്പിക്കാനാവില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതേസമയം കുറ്റകൃത്യം നടന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യമായാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ കഴിയുമോയെന്ന നിരീക്ഷണവും ഇതേ ബെഞ്ച് നടത്തി.
വൈവിധ്യമാർന്ന ഇത്തരം നിരീക്ഷണങ്ങളോടെ ഹേമ കമ്മിറ്റിയിലെ എല്ലാ വെളിപ്പെടുത്തലുകളിലും കേസ് എടുക്കാമോ എന്ന വിഷയത്തിൽ വാദം പൂർത്തിയാക്കി സുപ്രീംകോടതി വിധി പറയാനായി മാറ്റി. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് തിങ്കളാഴ്ച വിധി പുറപ്പെടുവിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

