Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുബൈർ കരുണ തേടുന്നു

text_fields
bookmark_border
സുബൈർ കരുണ തേടുന്നു
cancel
camera_alt

സുബൈർ

കുറ്റിക്കാട്ടൂർ: ഇരുവൃക്കകളും തകരാറിലായ പെരുവയൽ അത്തിക്കോട്ടുമ്മൽ എൻ.കെ. സുബൈറിന്റെ ചികിത്സക്കായി സഹായ കമ്മിറ്റി രൂപവത്കരിച്ചു. പള്ളിത്താഴം മദ്റസയിൽ നടന്ന യോഗത്തിൽ സി.എം. സദാശിവൻ അധ്യക്ഷത വഹിച്ചു. രോഗം പിടിപെട്ടതിനുശേഷവും വർഷങ്ങളോളം വിദേശത്ത് ഡ്രൈവർ ജോലി ചെയ്ത സുബൈർ വൃക്ക മാറ്റിവെക്കണമെന്ന ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് നാട്ടിലെത്തിയത്.

ശസ്ത്രക്രിയക്ക് 40 ലക്ഷം രൂപ ചെലവ് വരും. മൂന്ന് പെൺകുട്ടികളുടെ പിതാവ് കൂടിയായ ഇദ്ദേഹത്തിന് ഈ ഭീമമായ തുക താങ്ങാവുന്നതിലും അപ്പുറമാണ്. നിത്യ ചെലവിന് പോലും വരുമാന മാർഗമില്ലാത്ത അവസ്ഥയിലാണ് സുബൈർ.

എം.കെ. രാഘവൻ എം.പി, പി.ടി.എ. റഹീം എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. സുഹറാബി എന്നിവർ മുഖ്യരക്ഷാധികാരികളായാണ് കമ്മിറ്റി. സി.എം. സദാശിവൻ ചെയർമാനും പി. മുഹമ്മദ് കോയ കൺവീനറും സന്തോഷ് കുമാർ പുത്തലത്ത് ട്രഷററുമാണ്. 13060100250009 നമ്പറിൽ ഫെഡറൽ ബാങ്ക് പുതിയറ ബ്രാഞ്ചിൽ (IFSC code FDRL0001306) അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഗൂഗ്ൾപേ: 8714575537.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - helping hand-financial assistance required
Next Story