ശബരിമല പാതയിൽ അപകടമുണ്ടായാൽ ഏഴു മിനിറ്റിൽ സഹായം
text_fieldsപത്തനംതിട്ട: ശബരിമല തീർഥാടകരുടെ യാത്ര സുരക്ഷിതമാക്കാൻ നടപടികളുമായി മോട്ടോർ വാഹനവകുപ്പ്. തീർഥാടകർ സഞ്ചരിക്കുന്ന 400 കിലോമീറ്റർ റോഡ് സേഫ് സോൺ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാതകളിൽ 24 മണിക്കൂറും പ്രത്യേക സുരക്ഷ സന്നാഹങ്ങൾ ഒരുക്കുന്നത്.
പാതകളിൽ 20 സ്ക്വാഡുകൾ രംഗത്തുണ്ടാകുമെന്ന് ആർ.ടി.ഒ എ.കെ. ദിലു പത്തനംതിട്ട പ്രസ്ക്ലബിന്റെ 'ശബരിമല സുഖദർശനം' പരിപാടിയിൽ പറഞ്ഞു. പത്തനംതിട്ട-പമ്പ, നിലക്കൽ-എരുമേലി, എരുമേലി-മുണ്ടക്കയം, കുമളി-കോട്ടയം, കമ്പംമെട്ട്-കട്ടപ്പന, കുട്ടിക്കാനം-വണ്ടിപ്പെരിയാർ പാതകളാണ് സേഫ് സോണിലുള്ളത്. പാതകളിൽ എവിടെയെങ്കിലും അപകടങ്ങളുണ്ടായാൽ ഏഴു മിനിറ്റിനകം മോട്ടോർ വാഹനവകുപ്പ് സ്ക്വാഡ് എത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അജിത് കുമാർ പറഞ്ഞു.
ഹെൽപ് ലൈൻ നമ്പറുകൾ: 9400044991, 9562318181.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

