Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ​ഹ​പ്ര​വ​ർ​ത്ത​ക​ന്...

സ​ഹ​പ്ര​വ​ർ​ത്ത​ക​ന് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളുടെ കൈത്താങ്ങ്; 9,08,254 രൂ​പ കൈമാറി

text_fields
bookmark_border
manjeri auto drivers
cancel
camera_alt

മ​ഞ്ചേ​രി ഓ​ട്ടോ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സ​മാ​ഹ​രി​ച്ച ഷ​ഫീ​ഖ് കു​ടും​ബ സ​ഹാ​യ നി​ധി പ​ഴേ​ടം ജു​മാ മ​സ്ജി​ദ് സെ​ക്ര​ട്ട​റി ല​ത്തീ​ഫി​ന് കൈ​മാ​റു​ന്നു 

മ​ഞ്ചേ​രി: വി​ട​പ​റ​ഞ്ഞ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ. കാ​ര​ക്കു​ന്ന് പ​ഴേ​ടം പ​രേ​ത​നാ​യ ത​ടി​യം​പു​റ​ത്ത് കു​ട്ടി​മു​ഹ​മ്മ​ദി​ന്റെ മ​ക​ൻ ഷ​ഫീ​ഖി​ന്റെ (40) കു​ടും​ബ​ത്തി​നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ കാ​രു​ണ്യ​ഹ​സ്തം നീ​ട്ടി​യ​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 11ന് ​മ​ഞ്ചേ​രി​യി​ലെ ഓ​ട്ടോ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കാ​രു​ണ്യ സ​ർ​വി​സി​ലൂ​ടെ സ​മാ​ഹ​രി​ച്ച 9,08,254 രൂ​പ കു​ടും​ബ​ത്തി​ന് കൈ​മാ​റി. 200ല​ധി​കം ഓ​ട്ടോ​ക​ളാ​ണ് സ​ർ​വി​സ് ന​ട​ത്തി​യ​ത്. മ​ഞ്ചേ​രി​യി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്നു ഷ​ഫീ​ഖ്. കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി ഓ​ട്ടോ മ​റി​ഞ്ഞാ​യി​രു​ന്നു ദാ​രു​ണാ​ന്ത്യം. ക​ഴി​ഞ്ഞ അ​ഞ്ചി​ന് രാ​ത്രി ഷാ​പ്പി​ൻ​കു​ന്ന് ആ​ലു​ങ്ങ​ലി​ൽ വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

പ​ത്തി​രി​യാ​ലി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് ഓ​ട്ടോ​യു​മാ​യി പോ​കു​ന്ന​തി​നി​ടെ വ​ണ്ടൂ​ർ റോ​ഡി​ൽ പ​ന്നി റോ​ഡി​നു കു​റു​കെ പോ​യ​പ്പോ​ൾ ഓ​ട്ടോ വെ​ട്ടി​ച്ച​തോ​ടെ മ​റി​യു​ക​യാ​യി​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഷ​ഫീ​ഖി​നെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ​യും മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന​താ​ണ് ഷ​ഫീ​ഖി​ന്റെ കു​ടും​ബം.

പ​ഴേ​ടം ജു​മാ മ​സ്ജി​ദ് സെ​ക്ര​ട്ട​റി ല​ത്തീ​ഫി​ന് നൗ​ഷാ​ദ് ആ​ല​ങ്ങാ​ട​ൻ തു​ക കൈ​മാ​റി. സു​ധീ​ർ അ​ലി, ന​സ്റു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് പ​ത്തി​രി​യാ​ൽ, അ​സ്‌​ലം, നി​ഷാ​ന്ത്, അ​ൻ​സാ​ർ, റം​ഷാ​ദ്, സ​മ​ദ്, മു​ഹ​മ്മ​ദ് പ​ട്ട​ർ​കു​ളം, അ​ബ്ദു​ല്ല, കു​ഞ്ഞാ​പ്പു, മു​ഹ​മ്മ​ദ് കാ​ര​ക്കു​ന്ന് എ​ന്നി​വ​രും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helpauto drivers
News Summary - Help from auto drivers for the co-activist; Rs 9,08,254 transferred
Next Story