You are here
പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ്: കർശന പരിശോധനക്ക് നിർദേശം
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റും കാറുകളിലെ എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റും കർശനമാക്കിയ സുപ്രീംകോടതി ഉത്തരവ് പാലിക്കപ്പെടുന്നുണ്ടോയെന്ന് കർശനമായി പരിശോധിക്കാൻ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ നിർദേശിച്ചു.
പൊലീസ്, മോട്ടോർ വാഹന ഉദ്യോഗസ്ഥർക്കാണ് നിർദേശം നൽകിയത്. നിയമം പാലിക്കപ്പെടാത്ത സാഹചര്യത്തിൽ അപകടം സംഭവിച്ചാൽ ഇൻഷുറൻസ് തുക കമ്പനികൾ നൽകാൻ വിസ്സമ്മതിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അതേസമയം ഇൗ വിഷയത്തിൽ ശക്തമായ േബാധവത്കരണം ആദ്യം നടത്താനാണ് ലക്ഷ്യമിടുന്നത്. ഒരുമാസത്തോളം ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ ഇത് നടത്തും. മോേട്ടാർ വാഹന വകുപ്പും പൊലീസും ഇതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.