Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവര്‍ക്കലയിൽ ഹെലിപാഡ്...

വര്‍ക്കലയിൽ ഹെലിപാഡ് ക്ലിഫിൽനിന്ന് സെൽഫിയെടുക്കുന്നിതിനിടെ യുവാവ് താഴേ വീണു

text_fields
bookmark_border
വര്‍ക്കലയിൽ ഹെലിപാഡ് ക്ലിഫിൽനിന്ന് സെൽഫിയെടുക്കുന്നിതിനിടെ യുവാവ് താഴേ വീണു
cancel

തിരുവനന്തപുരം: വര്‍ക്കലയിൽ ഹെലിപാഡ് ക്ലിഫിൽനിന്ന് സെൽഫിയെടുക്കുന്നിതിനിടെ യുവാവ് താഴേ വീണു. ഏകദേശം 60 അടി താഴ്ചയിലേക്കാണ് യുവാവ് വീണത്. തിരുനെൽവേലി ശങ്കരൻകോവിൽ സ്വദേശി ശരവണനാണ് താഴേക്ക് വീണത്. ഹെലിപാഡ് ക്ലിഫിലെ സുരക്ഷാ വേലി മറികടന്നാണ് ഇയാൾ താഴേക്ക് വീണത്. അഗ്നിരക്ഷാ സേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. അഗ്നിരക്ഷാ സേനയെത്തി താഴെയിറങ്ങി യുവാവിനെ നെറ്റിൽ മുകളിലേക്ക് എത്തിച്ചു. ഏറെ ശ്രമകരമായിട്ടാണ് യുവാവിനെ പുറത്തെത്തിച്ചത്. സുഹൃത്തിനൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് താഴേക്ക് വീണത്. സുരക്ഷാ വേലി മറികടന്നാണ് ഇരുവരും കുന്നിന്‍റെ അറ്റത്ത് എത്തിയത്. പരിക്കേറ്റ ശരവണനെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:selfievarkalahelipadCliff
News Summary - A young man fell while taking a selfie from a helipad cliff in Varkala
Next Story