ഹെലികോപ്റ്റർ വിവരങ്ങളെല്ലാം രഹസ്യം; വിവരാവകാശ പ്രകാരം നൽകാനാവില്ലെന്ന് മറുപടി
text_fieldsതിരുവനന്തപുരം: കേരള പൊലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിനെ സംബന്ധിച്ചുള്ള വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകാനാവില്ലെന്ന് മറുപടി. സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നിന്നാണ് ഇത്തരമൊരു മറുപടി.
ഹെലികോപ്റ്ററിന്റെ ഉപയോഗം, വാടക കരാർ തുടങ്ങിയ കാര്യങ്ങൾ പൊലീസ് ആസ്ഥാനത്തെ രഹസ്യാത്മക വിഭാഗവുമായി ബന്ധപ്പെട്ടതാണെന്നും, ഈ വിഭാഗം വിവരാവകാശ നിയമ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നുമാണ് അവകാശവാദം.
ഹെലികോപ്റ്റർ എന്നാണ് വാടകയ്ക്ക് എടുത്തത്, പ്രതിമാസ വാടക എത്രയാണ്, കരാർ ആരംഭിച്ചത് മുതൽ ജൂലായ് 31 വരെ എത്ര രൂപ വാടകയായി നൽകി, ഏത് കമ്പനിയാണ് ഹെലികോപ്റ്റർ നൽകിയത്, നിലവിലെ കരാർ എന്നാണ് അവസാനിക്കുന്നത്, കരാറിന്റെ പകർപ്പ് നൽകുമോ തുടങ്ങിയ ചോദ്യങ്ങളാണ് അപേക്ഷൻ ആരാഞ്ഞത്.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രകൾ വിവാദമായ പശ്ചാത്തലത്തിലാണ് ഈ വിവരങ്ങൾ തേടി വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല അപേക്ഷ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

