ശബരിമല ശ്രീകോവിലിന് മുകളിൽ ഹെലികോപ്റ്റർ: കേസെടുത്തെന്ന് ഡി.ജി.പി
text_fieldsതിരുവനന്തപുരം: ശബരിമല ശ്രീകോവിലിന് മുകളിലൂടെ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ഹെലികോപ്റ്ററിന്റെ വ്യോമപാത വ്യതിയാനത്തിൽ അന്വേഷണം നടത്തുമെന്നും ഡി.ജി.പി റവാഡ ചന്ദ്രശേഖർ പറഞ്ഞു. ശ്രീകോവിലിന് മുകളിൽ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിലും അന്വേഷണം നടത്തും. മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തിന്റെ കാരണത്തെക്കുറിച്ച് ഏകദേശം രൂപം ലഭിച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ അപകടകാരണം വ്യക്തമായേക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ ഗുരുതരവീഴ്ച ചൂണ്ടിക്കാട്ടി എ.ഡി.ജി.പി എസ്. ശ്രീജിത്ത് കഴിഞ്ഞദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് പൊലീസ് മേധാവിയുടെ പ്രതികരണം.പൊലീസിനെതിരായ മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ മുദ്രവാക്യം വിളിയേയും ഡി.ജി.പി വിമർശിച്ചു.
ആർ. ശ്രീലേഖ മുതിർന്ന ഉദ്യോഗസ്ഥയും സഹപ്രവർത്തകയും ആയിരുന്നെന്നും മുതിർന്ന ഉദ്യോഗസ്ഥർ സേനയോട് അനുഭാവപൂർവം പെരുമാറണമെന്നുമായിരുന്നു റവാഡ ചന്ദ്രശേഖറിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

