Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹെലികോപ്റ്റർ താഴ്ന്നു...

ഹെലികോപ്റ്റർ താഴ്ന്നു പറന്നതിൽ ഗുരുതര പിഴവെന്ന്​ റിപ്പോർട്ട്

text_fields
bookmark_border
ഹെലികോപ്റ്റർ താഴ്ന്നു പറന്നതിൽ ഗുരുതര പിഴവെന്ന്​ റിപ്പോർട്ട്
cancel

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തി​ന് മു​ക​ളി​ലൂ​ടെ തീ​ര​സം​ര​ക്ഷ​ണ സേ​ന ഹെ​ലി​കോ​പ്റ്റ​ർ താ​ഴ്ന്നു പ​റ​ന്ന സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര പി​ഴ​വാ​ണ് സം​ഭ​വി​ച്ച​തെ​ന്ന്​ ശ​ബ​രി​മ​ല നോ​ഡ​ൽ ഓ​ഫി​സ​ർ എ.​ഡി.​ജി.​പി എ​സ്. ശ്രീ​ജി​ത്തി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ഹൈ​കോ​ട​തി നി​യോ​ഗി​ച്ച സ്പെ​ഷ​ൽ ക​മീ​ഷ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് ശ്രീ​ജി​ത്ത് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

സ​ന്നി​ധാ​ന​ത്തെ പ​ല കെ​ട്ടി​ട​ങ്ങ​ളു​ടെ​യും മേ​ൽ​ക്കൂ​ര​ക്ക്​ തൊ​ട്ട​ടു​ത്ത് കൂ​ടി​യാ​ണ് ഹെ​ലി​കോ​പ്റ്റ​ർ പ​റ​ന്ന​തെ​ന്നും ഇ​ത് നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യേ​ക്കാ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​നാ​ൽ സം​ഭ​വ​ത്തി​ൽ വി​ശ​ദ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട് ശി​പാ​ർ​ശ ചെ​യ്യു​ന്ന​ത്.

ശ​ബ​രി​മ​ല​യും പ​രി​സ​ര​വും സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ത്യേ​ക സു​ര​ക്ഷാ മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച​താ​ണ്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം കാ​ര​ണം ഹെ​ലി​കോ​പ്റ്റ​ർ താ​ഴ്ന്നു പ​റ​ക്കേ​ണ്ടി​വ​ന്ന സം​ഭ​വം പൊ​ലീ​സി​നെ​യോ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തെ​യോ അ​റി​യി​ച്ചി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് പ​ത്ത​നം​തി​ട്ട ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്. സ്പെ​ഷ​ൽ ക​മീ​ഷ​ണ​ർ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ഹൈ​കോ​ട​തി​ക്ക് കൈ​മാ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newshelicopterReportKerala NewsSabarimala
News Summary - Report: Helicopter flying low was a serious mistake
Next Story