Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃ​ശൂ​ര്‍ പൂ​രം:...

തൃ​ശൂ​ര്‍ പൂ​രം: െഹലികാം, എയര്‍ഡ്രോണ്‍, ജിമ്മിജിബ്​ കാമറ, ലേസര്‍ ഗണ്‍ എന്നിവക്ക് നിരോധനം

text_fields
bookmark_border
തൃ​ശൂ​ര്‍ പൂ​രം: െഹലികാം, എയര്‍ഡ്രോണ്‍, ജിമ്മിജിബ്​ കാമറ, ലേസര്‍ ഗണ്‍ എന്നിവക്ക് നിരോധനം
cancel
camera_alt

തൃശൂർ പൂരം കൊടിയേറ്റത്തിന് ശേഷം പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിൽ നടന്ന എഴുന്നള്ളിപ്പ് 

തൃ​ശൂ​ർ: തൃ​ശൂ​ര്‍ പൂ​ര​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ക്ര​മ​സ​മാ​ധാ​ന​പാ​ല​നം ഉ​റ​പ്പാ​ക്കാ​ന്‍ പ്ര​ത്യേ​ക ഉ​ത്ത​ര​വി​റ​ക്കി. പൂ​രം ഭാ​ര​വാ​ഹി​ക​ള്‍, എ​ഴു​ന്ന​ള്ളി​പ്പി​ന് കൊ​ണ്ടു​വ​രു​ന്ന ആ​ന​ക​ളു​ടെ ഉ​ട​മ​സ്ഥ​ന്മാ​ര്‍, പാ​പ്പാ​ന്മാ​ര്‍, ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ന് നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ക്കാ​യി സ​ബ് ഡി​വി​ഷ​ന​ല്‍ മ​ജി​സ്‌​ട്രേ​റ്റ് എ​ന്‍.​കെ. കൃ​പ​യാ​ണ് ക്രി​മി​ന​ല്‍ ന​ട​പ​ടി നി​യ​മം 144ാം വ​കു​പ്പ് പ്ര​കാ​ര​മു​ള്ള പ്ര​ത്യേ​ക ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത്.

ഏ​പ്രി​ല്‍ 23, 24 തീ​യ​തി​ക​ളി​ല്‍ ഘ​ട​ക പൂ​ര​ങ്ങ​ള്‍ക്കെ​ത്തു​ന്ന​വ​ര്‍ നി​ശ്ചി​ത സ​മ​യ​ത്തു​ത​ന്നെ ആ​രം​ഭി​ച്ച് നി​ശ്ചി​ത സ​മ​യ​ത്തു​ത​ന്നെ അ​വ​സാ​നി​പ്പി​ക്ക​ണം. ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തു​മാ​യും വെ​ടി​ക്കെ​ട്ട് ന​ട​ത്തു​ന്ന​തു​മാ​യും ബ​ന്ധ​പ്പെ​ട്ട സു​പ്രീം​കോ​ട​തി, ഹൈ​കോ​ട​തി, സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വു​ക​ള്‍ പാ​ലി​ക്കേ​ണ്ട​താ​ണ്.

നീ​രു​ള്ള​വ​യോ, മ​ദ​പ്പാ​ടു​ള്ള​വ​യോ വെ​ടി​ക്കെ​ട്ട് ന​ട​ത്തു​മ്പോ​ഴും മ​റ്റും വി​ര​ണ്ടോ​ടു​ന്ന​വ​യോ, സ്വ​ത​വെ വി​കൃ​തി​ക​ളോ ആ​യ ആ​ന​ക​ളെ ഏ​പ്രി​ല്‍ 21, 22, 23, 24 തീ​യ​തി​ക​ളി​ല്‍ തൃ​ശൂ​ര്‍ പ​ട്ട​ണ അ​തി​ര്‍ത്തി​ക്കു​ള്ളി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ പാ​ടി​ല്ല. മു​ന്‍കാ​ല​ങ്ങ​ളി​ല്‍ ഇ​ട​ഞ്ഞ് ആ​ള​പാ​യം വ​രു​ത്തി​യി​ട്ടു​ള്ള ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​പ്പി​ന് ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ല. പാ​പ്പാ​ന്മാ​ര്‍ ഒ​ഴി​കെ ആ​രും ആ​ന​ക​ളെ സ്പ​ര്‍ശി​ക്കു​ക​യോ നി​യ​ന്ത്രി​ക്കു​ക​യോ ചെ​യ്യ​രു​ത്.

പൂ​രം ന​ട​ക്കു​ന്ന തീ​യ​തി​ക​ളി​ല്‍ ഹെ​ലി​കോ​പ്ട​ര്‍, ഹെ​ലി​കാം എ​യ​ര്‍ഡ്രോ​ണ്‍, ജി​മ്മി​ജി​ബ് കാ​മ​റ, ലേ​സ​ര്‍ ഗ​ണ്‍ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം വ​ട​ക്കു​ന്നാ​ഥ​ന്‍ ക്ഷേ​ത്ര മൈ​താ​ന​ത്തി​നു മു​ക​ളി​ലും സ്വ​രാ​ജ് റൗ​ണ്ടി​ലും പൂ​ര്‍ണ​മാ​യും നി​രോ​ധി​ച്ചു. കൂ​ടാ​തെ കാ​ഴ്ച​ക​ള്‍ മ​റ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള വ​ലി​യ ട്യൂ​ബ് ബ​ലൂ​ണു​ക​ള്‍, ആ​ന​ക​ള്‍ക്കും പൊ​തു​ജ​ന​ങ്ങ​ള്‍ക്കും അ​ലോ​സ​ര​മു​ണ്ടാ​ക്കു​ന്ന ഉ​ച്ച​ത്തി​ലു​ള്ള ശ​ബ്​​ദ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ക്കു​ന്ന വി​സി​ലു​ക​ള്‍, വാ​ദ്യ​ങ്ങ​ള്‍ മ​റ്റു​പ​ക​ര​ണ​ങ്ങ​ള്‍ ലേ​സ​ര്‍ ലൈ​റ്റു​ക​ള്‍ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​വും പൂ​ര്‍ണ​മാ​യും നി​രോ​ധി​ച്ചു.

നി​ല​വി​ല്‍ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നാ​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ച്ച് പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങു​ക​ള്‍ ന​ട​ത്ത​ണം. പൂ​രം സം​ഘാ​ട​ക​രും പൂ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രും നി​ര്‍ബ​ന്ധ​മാ​യും മാ​സ്‌​ക് ധ​രി​ക്കേ​ണ്ട​തും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​തു​മാ​ണ്. കൂ​ടാ​തെ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ സം​ബ​ന്ധി​ച്ച് അ​ത​ത് സ​മ​യ​ങ്ങ​ളി​ല്‍ സ​ര്‍ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ നി​ര്‍ദ്ദേ​ശ​ങ്ങ​ളും കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur PooramLaser GunhelicamAir Drone
News Summary - Helicam, Airdrone, Laser Gun Prohibited in Thrissur Pooram
Next Story