കേരളത്തിലും വരുന്നു ഹെലിടാക്സി
text_fieldsതിരുവനന്തപുരം: കേരളത്തിലും ഹെലികോപ്ടർ ടാക്സി വരുന്നു. ടൂറിസം വകുപ്പ് മേൽനോട്ടത്തിൽ വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സർവിസ് തുടങ്ങാനാണ് ആലോചന. ആദ്യഘട്ടത്തിൽ കൊല്ലം ചടയമംഗലത്ത് ഉദ്ഘാടനത്തിനൊരുങ്ങുന്ന ജഡായു പാർക്കിൽ ഹെലി ടാക്സി എത്തും. അഞ്ച് മുതൽ 15 മിനിറ്റ് വരെ നീളുന്ന സർവിസാണ് ഇവിടെ ഒരുക്കുന്നത്. സ്വകാര്യ ഏജൻസിക്കാണ് ചുമതല. രണ്ട് ഹെലികോപ്ടറുകളുടെ സേവനത്തിന് സർക്കാർ അനുമതി നൽകി.
ഹെലികോപ്ടർ സർവിസിന് കേന്ദ്ര മന്ത്രാലയത്തിെൻറ ഉൾപ്പെടെ അനുമതിവേണം. അനുമതി കിട്ടുന്ന മുറയ്ക്ക് ജഡായുപാറയിൽനിന്ന് തെന്മലയിലേക്കാകും ആദ്യ സർവിസ്. തിരുവനന്തപുരത്ത് നിന്ന് മൂന്നാർ, കൊച്ചി, വർക്കല, ആലപ്പുഴ എന്നിവിടങ്ങളിലേക്കും പ്രധാന തീർഥാടന കേന്ദ്രങ്ങളിലേക്കും സർവിസ് ലക്ഷ്യമിടുന്നുണ്ട്. തിരുവനന്തപുരം-ശബരിമല യാത്രയാണ് പ്രധാനം. ഹെലിടാക്സി സംവിധാനം വ്യാപകമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
