Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹെയ്ദി സാദിയക്ക് അഥർവ്...

ഹെയ്ദി സാദിയക്ക് അഥർവ് മോഹൻ താലിചാർത്തും; ആദ്യ ട്രാൻസ് മാധ്യമപ്രവർത്തകക്ക് മംഗല്യം

text_fields
bookmark_border
heidi-and-adharv
cancel
camera_alt??????? ???????? ?????? ???????

കൊ​ച്ചി: സ​മൂ​ഹ​ത്തി​ൽ നി​ന്ന​ക​ന്ന് പ്ര​ത്യേ​ക ച​ട്ട​ക്കൂ​ടി​ൽ ജീ​വി​ക്കേ​ണ്ട​വ​രാ​ണ് ട്രാ​ൻ​സ് വി​ഭാ​ഗ ​മെ​ന്ന പൊ​തു​ബോ​ധ​ത്തെ ത​ക​ർ​ത്തെ​റി​ഞ്ഞ ട്രാ​ൻ​സ് വു​മ​ൻ ഹെ​യ്ദി സാ​ദി​യ​ക്കും ട്രാ​ൻ​സ് മാ​ൻ അ​ഥ​ർ​വ് മ ോ​ഹ​നും മം​ഗ​ല്യം. തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ്ബി​ലെ ജേ​ണ​ലി​സം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്ന് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ട്രാ​ൻ​സ് സ​മൂ​ഹ​ത്തി​ൽ​നി​ന്ന് ആ​ദ്യ​മാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ​ത്തി​യ വ്യ​ക്തി​യാ​ണ് ഹെ​യ്ദി സാ​ദി​യ.

തി​രു​വ​ന​ന്ത​പു​ര​ത്ത് കൈ​ര​ളി ചാ​ന​ലി​ൽ ജോ​ലി ചെ​യ്യു​ന്ന സാ​ദി​യ​ക്ക് വ​ര​നാ​കു​ന്ന​ത് അ​ഞ്ച് വ​ർ​ഷ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ അ​ക്കൗ​ണ്ട​ൻ​റാ​യ ഹ​രി​പ്പാ​ട് സ്വ​ദേ​ശി അ​ഥ​ർ​വ് മോ​ഹ​നാ​ണ്. കേ​ര​ള​ത്തി​ൽ ട്രാ​ൻ​സ് സ​മൂ​ഹ​ത്തി​ലെ ര​ണ്ടു​പേ​ർ ത​മ്മി​ലു​ള്ള മൂ​ന്നാ​മ​ത്തെ വി​വാ​ഹ​മാ​ണ് ഞാ​യ​റാ​ഴ്ച എ​റ​ണാ​കു​ളം ടി.​ഡി.​എം ഹാ​ളി​ൽ ന​ട​ക്കു​ന്ന​ത്. സ്വ​ത്വം തി​രി​ച്ച​റി​ഞ്ഞ് ട്രാ​ൻ​സ് വി​മ​നാ​ക​ണം എ​ന്ന് ആ​ഗ്ര​ഹി​ച്ച​പ്പോ​ൾ വീ​ട്ടു​കാ​ർ അം​ഗീ​ക​രി​ക്കാ​തെ വ​രു​ക​യും തു​ട​ർ​ന്ന് 18ാം വ​യ​സ്സി​ൽ വീ​ട് വി​ട്ടി​റ​ങ്ങു​ക​യും ചെ​യ്ത​താ​ണ് സാ​ദി​യ.

ഹ​രി​പ്പാ​ട് സ്വ​ദേ​ശി​യാ​യ മോ​ഹ​ന​ൻ-​ല​തി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ അ​ഥ​ർ​വി​നെ സ്വ​ത്വം തി​രി​ച്ച​റി​ഞ്ഞ​പ്പോ​ൾ വീ​ട്ടു​കാ​ർ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബ​ങ്ങ​ൾ ആ​ലോ​ചി​ച്ചു​നടത്തിയ വി​വാ​ഹ​മാ​ണ് ത​ങ്ങ​ളു​ടേ​തെ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞു. വി​വാ​ഹ​ശേ​ഷം ഹ​രി​പ്പാ​ടു​ള്ള സ്വ​ന്തം വീ​ട്ടി​ലേ​ക്ക് ത​ന്നെ​യാ​ണ് ഹെ​യ്ദി സാ​ദി​യ​യു​മാ​യി അ​ഥ​ർ​വ് എ​ത്തു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newstrans gender journalisttrans gender marriageheidi sadiaadharv mohan
News Summary - heidi sadia weds adharv mohan -kerala news
Next Story