ഹീര നിക്ഷേപ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു
text_fieldsകോഴിക്കോട്: ലാഭവിഹിതം വാഗ്ദാനം ചെയ്തുള്ള ഹീര ഗ്രൂപ്പിെൻറ നിക്ഷേപ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് വ ിട്ട് പൊലീസ് ഹെഡ് ക്വാർേട്ടഴ്സിൽനിന്ന് ഉത്തരവിറങ്ങി. രണ്ടുകോടിയിലധികമുള്ള സാമ്പത്തിക തട്ടിപ്പ് കേ സുകൾ ലോക്കൽ പൊലീസിനുപകരം മറ്റു ഏജൻസികൾ അന്വേഷിക്കണമെന്ന ഉത്തരവ് മുൻനിർത്തി ചെമ്മങ്ങാട് എസ്.െഎ പി. ലക് ഷ്മി കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് മേധാവി കോറി സഞ്ജയ് കുമാർ ഗുരുദിന് റിേപ്പാർട്ട് നൽകുകയും റിപ്പോർട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് ൈകമാറുകയും ചെയ്തിരുന്നു. പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാനുള്ള തീരുമാനമുണ്ടായത്.
ൈഹദരാബാദ് ആസ്ഥാനമായ ഹീര ഗ്രൂപ് മലബാറിലെ വിവിധ ജില്ലകളിൽ നിന്നായി നിക്ഷേപമായി സ്വീകരിച്ച 25 കോടിയോളം രൂപയാണ് തട്ടിയത്. പലിശക്കു പകരം ലാഭവിഹിതം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ പ്രവാസി മലയാളികളാണ് ഏറെയും വഞ്ചിക്കപ്പെട്ടത്. കഴിഞ്ഞ ഒക്ടോബർ 19നാണ് സ് ഥാപനത്തിനെതിരെ ചെമ്മങ്ങാട് പൊലീസ് കേസ് രജിസ്റ്റർ െചയ്ത്.
98 സാക്ഷി മൊഴികൾ രേഖപ്പെടുത്തിയ പൊലീസ് സ്ഥാപനത്തിൽ 40 പേർ പണം നിക്ഷേപിച്ചതിെൻറ ഒറിജിനൽ രേഖകളും ശേഖരിച്ചിരുന്നു. ഇവരുടേതായി മാത്രം മൂന്നരക്കോടിയിലേെറ രൂപയാണ് നഷ്ടമായത്. രേഖാമൂലം പരാതി നൽകാത്തവരുടെ നഷ്ടമായ തുകകൂടി കണക്കാക്കിയപ്പോഴാണ് 25 കോടിയുടെ തട്ടിപ്പ് നടന്നതായി വ്യക്തമായത്.
ഇതുവരെയുള്ള കേസിെൻറ അന്വേഷണ റിപ്പോർട്ട് ചെമ്മങ്ങാട് എസ്.െഎ പി. ലക്ഷ്മി അസി. കമീഷണർ എ.ജെ. ബാബു മുഖേനെ സിറ്റി പൊലീസ് മേധാവിക്കും അദ്ദേഹമിത് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് ൈകമാറുകയുമാണ് ഇനി ചെയ്യുക. ഹൈദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷനിൽ രജിസ്റ്റർ െചയ്ത കേസിൽ റിമാൻഡിലായി ചഞ്ചൽഗുഡ വനിത ജയിലിൽ തടവിൽ കഴിയുകയാണിപ്പോൾ കേസിലെ ഒന്നാം പ്രതി നൗഹീര ഷെയ്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
