ഹീര ഗ്രൂപ്പ് നിക്ഷേപ തട്ടിപ്പ്: കേസ് ക്രൈംബ്രാഞ്ചിന് വിടുന്നത് ൈവകുന്നു
text_fieldsകോഴിക്കോട്: ലാഭവിഹിതം വാഗ്ദാനം ചെയ്തുള്ള ഹീര ഗ്രൂപ്പിെൻറ നിക്ഷേപ തട്ടിപ്പ് കേ സ് ക്രൈംബ്രാഞ്ചിനോ പ്രത്യേക അന്വേഷണ സംഘത്തിനോ കൈമാറുന്നത് ൈവകുന്നു. സിറ്റി പൊലീസ ് മേധാവി സഞ്ജയ് കുമാർ ഗുരുദിൻ കേസിൽ ഉന്നതതല അന്വേഷണം ശിപാർശ ചെയ്ത് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് സമർപ്പിച്ച റിപ്പോർട്ടിൽ തുടർനടപടി ഉണ്ടാവാത്തതാണ് കേസ ന്വേഷണം ലോക്കൽ പൊലീസിൽ നിന്ന് മാറ്റുന്നതിന് തടസ്സമാകുന്നത്.
ൈഹദരാബാദ് ആസ ്ഥാനമായ ഹീര ഗ്രൂപ് മലബാറിലെ വിവിധ ജില്ലകളിൽ നിന്നായി നിക്ഷേപ ഇനത്തിൽ സ്വീകരി ച്ച 25 കോടിയോളം രൂപയാണ് തട്ടിയത്. പലിശക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്തുള്ള തട ്ടിപ്പിൽ പ്രവാസി മലയാളികളാണ് ഏറെയും വഞ്ചിക്കപ്പെട്ടത്. ഉന്നത ഉദ്യോഗസ്ഥനെ മേൽനേ ാട്ടത്തിനുപോലും നിയോഗിക്കാത്തതിനാൽ കേസന്വേഷണം മന്ദഗതിയിലാെണന്നാണ് പണം നഷ്ടമായവർ പറയുന്നത്. നാലുമാസമായി കേസ് അന്വേഷിക്കുന്നത് െചമ്മങ്ങാട് സ്റ്റേഷനിലെ എ.എസ്.െഎയാണ്.
സ്റ്റേഷനിലെ മറ്റുജോലികൾക്കിടെയാണ് 25 കോടിയുടെ തട്ടിപ്പിെൻറ അന്വേഷണം നടക്കുന്നത് എന്നതിനാൽ കാര്യമായ പുരോഗതി ഇതുവരെ ഉണ്ടാക്കാനായിട്ടില്ല. സ്ഥാപനത്തിെൻറ കോഴിക്കോട് ഫ്രാൻസിസ് റോഡിലെ ഒാഫിസിെൻറ ക്രയവിക്രയം തടഞ്ഞു, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു തുടങ്ങിയ നടപടികൾ മാത്രമാണ് പൊലീസിന് ഇതുവരെ ചെയ്യാനായെതന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഗ്രൂപ്പിനെതിരായ മറ്റുസംസ്ഥാനങ്ങളിെല കേസുകൾ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
കേഴിക്കോട്ട് മാത്രമാണ് ലോക്കൽ പൊലീസിന് അന്വേഷണ ചുമതലയുള്ളത്. 200 ലേറെ പേർ ഇരകളായ കോടികളുെട തട്ടിപ്പായതിനാൽ കേസ് ഉടൻ പ്രത്യേക സംഘത്തിന് വിടണമെന്നാവശ്യപ്പെട്ട് ഹീര വിക്റ്റിംസ് ഫോറം ഇതിനകം ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞ ഒക്ടോബർ 19നാണ് ചെമ്മങ്ങാട് പൊലീസ് കേസ് രജിസ്റ്റർ െചയ്ത്.
98 സാക്ഷി മൊഴികൾ രേഖപ്പെടുത്തിയ പൊലീസ് സ്ഥാപനത്തിൽ 40 പേർ പണം നിക്ഷേപിച്ചതിെൻറ ഒറിജിനൽ രേഖകളും ശേഖരിച്ചിരുന്നു. ഇവരുടേതായി മാത്രം മൂന്നരക്കോടിയിലേെറ രൂപയാണ് നഷ്ടമായത്. മാനഹാനി കാരണം നിരവധി േപർ പരാതി നൽകിയിട്ടില്ല. ഇവരുടെ നഷ്ടമായ തുകകൂടി പരിഗണിച്ചപ്പോഴാണ് 25 കോടിയുടെ തട്ടിപ്പ് നടന്നതായി വ്യക്തമായത്. രണ്ടുകോടിയിലധികമുള്ള സാമ്പത്തിക തട്ടിപ്പ് കേസുകൾ ലോക്കൽ പൊലീസിനുപകരം മറ്റു ഏജൻസികൾ അന്വേഷിക്കണമെന്ന ഉത്തരവ് മുൻനിർത്തിയാണ് സിറ്റി പൊലീസ് മേധാവി ഉന്നതതല അന്വേഷണ ശിപാർശ റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറിയിരുന്നത്.
നൗഹീരയെ കേരളത്തിലെത്തിക്കും
കോഴിക്കോട്: കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ ഹീര ഗ്രൂപ്പിെൻറ സി.ഇ.ഒ നൗഹീര ഷെയ്ഖിനെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യാൻ പൊലീസ് നടപടി തുടങ്ങി. ഹൈദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷനിൽ രജിസ്റ്റർ െചയ്ത കേസിൽ റിമാൻഡിലായിചഞ്ചൽഗുഡ വനിത ജയിലിൽ തടവിൽ കഴിയുകയാണിപ്പോൾ നൗഹീര.
ഇവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടിക്ക് മുന്നോടിയായി ഹൈദരാബാദിലെ നൗഹീരക്കെതിരായ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുമായി ചെമ്മങ്ങാട് പൊലീസ് കൂടിക്കാഴ്ച നടത്തി. എ.എസ്.െഎ ശ്രീകുമാറാണ് ഹൈദരാബാദിൽപോയി അവിടത്തെ അസി. കമീഷണറുടെ നേതൃത്വത്തിലുള്ള സംഘവുമായി ചർച്ച നടത്തിയത്. ഒന്നാം പ്രതിയായ നൗഹീരയെ കസ്റ്റഡിയിൽ കിട്ടുന്നതിനുള്ള അപേക്ഷ പൊലീസ് ഇനി കോഴിക്കോട് ജെ.എഫ്.സി.എം ഒന്ന് കോടതിയിൽ വരുംദിവസം സമർപ്പിക്കുമെന്നാണ് വിവരം.
കോടതി പ്രൊഡക്ഷൻ വാറൻറ് പുറപ്പെടുവിച്ചാൽ നൗഹീരയെ കേരളത്തിലെത്തിക്കും. നേരത്തേ നൗഹീര മുംബൈ ഇക്കണോമിക്സ് ഒഫൻസ് വിങ്ങിെൻറ കസ്റ്റഡിയിലുള്ളപ്പോൾ ശ്രമം നടത്തിയെങ്കിലും നൗഹീരയെ ചോദ്യം ചെയ്യാൻ കേരള പൊലീസിന് സാധിച്ചിരുന്നില്ല. 12 രാജ്യങ്ങളിൽ ശാഖകളുള്ള ഹീര ഗ്രൂപ് മൊത്തം 6000കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
