ഫ്ലാറ്റ് തട്ടിപ്പ്: ഹീര ബാബുവിെന റിമാൻഡ് ചെയ്തു
text_fieldsതിരുവനന്തപുരം: ഫ്ലാറ്റ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഹീര ഗ്രൂപ് എം.ഡി അബ്ദുൽ റഷീദിനെ (ഹീര ബാബു) റിമാൻഡ് ചെയ്തു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് പ്രഫ. വി.ടി. രമയുടെ ഫ്ലാറ്റ് ഇവരറിയാതെ കവടിയാറിലുള്ള എസ്.ബി.ഐ ശാഖയിൽ 65 ലക്ഷം രൂപക്ക് പണയം െവച്ചെന്ന പരാതിയിലാണ് വ്യാഴാഴ്ച രാത്രി മ്യൂസിയം പൊലീസ് ഹീര ബാബുവിനെ അറസ്റ്റ് ചെയ്തത്. 2019ലാണ് രമക്ക് വെള്ളയമ്പലം ആൽത്തറയിലെ ഹീര ബ്ലൂബെല്ലിൽ ഫ്ലാറ്റ് പണി കഴിപ്പിച്ച് നൽകിയത്. തുക പൂർണമായി നൽകിയെങ്കിലും പോക്കുവരവ് ചെയ്തുകൊടുക്കാൻ ഹീര തയാറായില്ല. ഈ ഫ്ലാറ്റുകൾ കാട്ടി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുക്കുകയായിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ഫ്ലാറ്റ് ഉടമകൾക്ക് റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചേപ്പാഴാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്നാണ് രമ 2019ൽ മ്യൂസിയം പൊലീസിൽ പരാതി നൽകിയത്.
പൊലീസ് അന്വേഷണത്തിൽ ക്രമക്കേട് ബോധ്യപ്പെട്ടതോടെ വ്യാഴാഴ്ച രാത്രിയോടെ അറസ്റ്റ്രേഖപ്പെടുത്തി. ഇയാൾക്കെതിരെ കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ശാസ്തമംഗലത്തെ ഹീര സ്വിസ് ടൗൺ ഫ്ലാറ്റുകളും ഫ്ലാറ്റുടമകൾ അറിയാതെ കേരള ഫിനാൻഷ്യൽ കോർപറേഷനിൽ പണയം െവച്ചിട്ടുണ്ട്. 20 കോടിയോളം രൂപയാണ് വായ്പ എടുത്തത്. എന്നാൽ 2014 മുതൽ അടവ് മുടക്കിയതോടെ പലർക്കും റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചിരിക്കുകയാണ്.
2.8 കോടി രൂപയാണ് ഇനി കെ.എഫ്.സിയിൽ ഹീര അടക്കേണ്ടത്. ഹീര ബാബുവിെൻറ ഉടമസ്ഥതയിലുള്ള ഗോവ ആസ്ഥാനമായ കമ്പനി പാപ്പരായതിനെതുടർന്ന് മുംബൈയിലെ നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ നിയമനടപടികൾ തുടങ്ങിയിരുന്നു. 14 ഫ്ലാറ്റ് പ്രോജക്ടുകളിലായി 650 കുടുംബങ്ങൾ 370 കോടി രൂപ തട്ടിയെടുത്തെന്ന് കാണിച്ച് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ബാങ്കുകൾ ഉൾപ്പെടെ ധനകാര്യസ്ഥാപനങ്ങൾ 110 കോടി തിരിച്ചുകിട്ടാനുണ്ടെന്ന് കാണിച്ചും ട്രൈബ്യൂണലിന് പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

