Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനത്ത പോളിങ് തുടരുന്നു; 62.71 ശതമാനം രേഖപ്പെടുത്തി

text_fields
bookmark_border
കനത്ത പോളിങ് തുടരുന്നു; 62.71 ശതമാനം രേഖപ്പെടുത്തി
cancel

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് എത്തുമ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത് മികച്ച പോളിങ്. ഉച്ചയോടെ പോളിങ് 40 ശതമാനം കടന്നിരുന്നു. ഉച്ച കഴിഞ്ഞ് 3 മണിവരെയുള്ള കണക്ക് പ്രകാരം 62.71 ശതമാനമാണ് പോളിങ്. രാവിലെ മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.

140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാർഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിങ് ബൂത്തിലെത്തിയത്.

നിയമസഭ തെരഞ്ഞെടുപ്പിൽ ഇതുവരെ (4.00-pm) 62.71 ശതമാനം പോളിങ് രേഖപ്പെടുത്തി. തിരുവനന്തപുരം 61.38 ശതമാനം, കൊല്ലം 61.44 ശതമാനം, പത്തനംതിട്ട 59.25 ശതമാനം, ആലപ്പുഴ 62.16 ശതമാനം, കോട്ടയം 61.46 ശതമാനം, ഇടുക്കി 62.35 ശതമാനം, എറണാകുളം 66.00 ശതമാനം, തൃശൂർ 63.17 ശതമാനം, പാലക്കാട് 64.69 ശതമാനം, മലപ്പുറം 62.27 ശതമാനം, കോഴിക്കോട് 64.17 ശതമാനം, വയനാട് 61.43 ശതമാനം, കണ്ണൂർ 62.11 ശതമാനം, കാസർകോട് 61.32 ശതമാനം എന്നിങ്ങനെയാണ് വിവിധ ജില്ലയിലെ പോളിങ് ശതമാനം.

പോളിങ്ങിൽ എസ്‌.ഐ.ആർ പ്രതിഫലിക്കുന്നുണ്ടെന്നും 90 ശതമാനം പോളിങ് പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻഖേൽക്കർ പറഞ്ഞു. കുന്നത്തുനാട് 70.08, തൃപ്പൂണിത്തുറ 69.38 എന്നിങ്ങനെയാണ് മുന്നിൽ നിൽക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heavy voting continues, 62.71 percent recorded
Next Story