Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്​ ചുരത്തിൽ...

വയനാട്​ ചുരത്തിൽ കണ്ടെയ്നർ കുടുങ്ങി: മണിക്കൂറുകൾ നീണ്ട ഗതാഗത തടസം

text_fields
bookmark_border
wyanad
cancel

സുൽത്താൻ ബത്തേരി: വയനാട് ചുരത്തിൽ ലോറി കുടുങ്ങിയതിനെ തുടർന്ന്​ വീണ്ടും ഭാഗിക  ഗതാഗത തടസ്സം. വൈകിട്ട്​ മൂന്നു മണിക്ക് എട്ടാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങുകയായിരുന്നു. തുടർന്ന്​ ബസ്​ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക്​ കടന്നുപോകാൻ കഴിയാതിരുന്നത്​ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിന്​ കാരണമായി. 

രാവിലെ ആറു മണിക്ക് കെ.എസ്.ആർ.ടി.സിയുടെ സ്‌കാനിയ ബസ് ഏഴാം വളവിൽ കുടുങ്ങിയും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. 

ചുരത്തിലെ അറ്റകുറ്റപണികൾ ഡിസംബർ ഒന്നിന് തുടങ്ങുവാൻ കോഴിക്കോട് ജില്ലാ കലക്ടറേറ്റിൽ നടന്ന ചുരം വികസന സമിതി യോഗത്തിൽ തീരുമാനിച്ചിരുന്നുവെങ്കിലും ഇതുവരെ പണി തുടങ്ങിയിട്ടില്ല. ഏറെ ക്ലേശം സഹിച്ചാണ് യാത്രക്കാർ ചുരത്തിലൂടെ യാത്ര ചെയ്യുന്നത്‌.

Show Full Article
TAGS:wyanad Hair pin kerala news malayalam news traffic 
News Summary - Heavy Traffic in Wyanad hair pins- Kerala news
Next Story