Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാവിലെ 10നും വൈകീട്ട്...

രാവിലെ 10നും വൈകീട്ട് നാലിനും ഇടയിൽ ആനയെഴുന്നള്ളിപ്പ്​ വനം വകുപ്പ് വിലക്കി

text_fields
bookmark_border
രാവിലെ 10നും വൈകീട്ട് നാലിനും ഇടയിൽ ആനയെഴുന്നള്ളിപ്പ്​ വനം വകുപ്പ്  വിലക്കി
cancel
camera_alt???????????????????? ?????????? ????????????????????? ?????????????????

തൃ​ശൂ​ർ: ചൂ​ട് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​വി​ലെ 10നും ​വൈ​കീ​ട്ട് നാ​ലി​നും ഇ​ട​യി​ലു​ള്ള ആ​ന​യെ​ഴു​ന് ന​ള്ളി​പ്പു​ക​ൾ പൂ​ർ​ണ​മാ​യും വി​ല​ക്കി വ​നം വ​കു​പ്പ്്​ ഉ​ത്ത​ര​വി​റ​ക്കി. രാ​വി​ലെ 10നും ​വൈ​കീ​ട്ട്​ മൂ​ ന്ന​ര​ക്കും ഇ​ട​യി​ൽ എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ പാ​ടി​ല്ലെ​ന്ന മു​ൻ ഉ​ത്ത​ര​വ് പ​രി​ഷ്ക​രി​ച്ചാ​ണ് പു​തി​യ ഉ​ത്ത​ര​വ്.

രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് നാ​ല് വ​രെ ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​നും തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ർ​ത്തു​ന്ന​തും ലോ​റി​യി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​കു​ന്ന​തും ചൂ​ടി​ന് മാ​റ്റം വ​രു​ന്ന​തു​വ​രെ നി​രോ​ധി​ച്ച​താ​യി ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ആ​ന ഉ​ട​മ​ക​ളെ​യും ഉ​ത്സ​വ സം​ഘാ​ട​ക​രെ​യും ഇ​ക്കാ​ര്യം അ​റി​യി​ക്കാ​നും വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യെ​ടു​ക്കാ​നും ഉ​ത്ത​ര​വ്​ നി​ർ​ദേ​ശി​ക്കു​ന്നു.

ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ എ​ഴു​പ​തോ​ളം ആ​ന​ക​ളാ​ണ് ഇ​ട​ഞ്ഞോ​ടി​യ​ത്. ആ​റ്​ പേ​ർ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ചു. ചൂ​ടും വി​ശ്ര​മ​മി​ല്ലാ​ത്ത എ​ഴു​ന്ന​ള്ളി​പ്പു​ക​ളു​മാ​ണ് ആ​ന​യെ അ​ക്ര​മ​കാ​രി​യാ​ക്കു​ന്ന​തെ​ന്ന്​ ആ​ന വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന​ത്.

ഉ​ത്സ​വ ച​ട​ങ്ങു​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ട്​ ഉ​ണ്ടാ​കാ​മെ​ങ്കി​ലും ക​ന​ത്ത ചൂ​ട് ആ​ന​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഉ​ണ്ടാ​ക്കു​ന്ന ബു​ദ്ധി​മു​ട്ട് പ​രി​ഗ​ണി​ച്ച് ആ​ന ഉ​ട​മ​ക​ളും ആ​ന ഏ​ജ​ൻ​റു​മാ​രും ഉ​ത്ത​ര​വ്​ അ​നു​സ​രി​ക്ക​ണ​മെ​ന്ന്​ കേ​ര​ള എ​ലി​ഫ​ൻ​റ്​ ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജ​ന. സെ​ക്ര​ട്ട​റി പി.​ശ​ശി​കു​മാ​ർ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantkerala newsrestrictionHeavy temperature
News Summary - Heavy temperature - Restriction -Elephant - Kerala news
Next Story