പ്രധാനമന്ത്രിക്ക് കൊച്ചിയിൽ കനത്ത സുരക്ഷ, രണ്ടായിരത്തിലേറെ പൊലീസുകാർ, പഴുതടച്ച സുരക്ഷ
text_fieldsകൊച്ചി : കേരളാ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശക്തമായ സുരക്ഷയൊരുക്കിയതായി കൊച്ചി കമ്മിഷണർ കെ. സേതുരാമൻ. രണ്ടായിരത്തിൽ അധികം പൊലീസുകാരെ വിന്യസിക്കും. പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾ ഒരുക്കും. ഇതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ ഞായറാഴ്ച ഉന്നതതല യോഗം ചേരുമെന്നും കമ്മീഷണർ അറിയിച്ചു. കൊച്ചിയിൽ നരേന്ദ്രമോദി നടത്തുന്ന റോഡ് ഷോ വേളയിൽ ട്രാഫിക് ക്രമീകരങ്ങൾ ഉണ്ടാകും.
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന് ഗുരുതര സുരക്ഷാവീഴ്ചയെന്ന വിവരങ്ങൾ നേരത്തെ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. എ.ഡി.ജി.പി ഇന്റലിജൻസ് തയ്യാറാക്കിയ സുരക്ഷാ സ്കീം ചോർന്നതോടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂർണ വിവരങ്ങൾ പുറത്ത് വന്നു.
49 പേജുള്ള റിപ്പോർട്ടിൽ വി.വി.ഐ.പി സുരക്ഷയുടെ സമഗ്രവിവരങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്.

