ആർ.എസ്.എസ് തലവന് പന്തളത്ത് കനത്ത സുരക്ഷയൊരുക്കി പൊലീസ്
text_fieldsപന്തളം: ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്‍റെ ഭാഗമായി നടക്കുന്ന ഹിന്ദു ഏകതാസമ്മേളനത്തിൽ പങ്കെടുക്കാൻ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ബുധനാഴ്ച എത്തുന്നു. ആർ.എസ്.എസ് നേതാവിന്റെ വരവിനു മുന്നോടിയായി പന്തളത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കുന്നത്.
മോഹൻ ഭാഗവത് ബുധനാഴ്ച ഉച്ചയ്ക്ക് 12ന് ആർ.എസ്.എസ് അഖിലേന്ത്യ പ്രഞ്ജ പ്രവാഹ് പ്രമുഖ് ജെ. നന്ദകുമാറിന്റെ പന്തളം തോന്നല്ലൂറിലെ വീട്ടിലെത്തും. വൈകുന്നേരം 3 വരെ പന്തളത്ത് ചെലവഴിക്കുന്ന ആർ.എസ്.എസ് മേധാവി പിന്നീട് റോഡ് മാർഗ്ഗം ചെറുകോൽപ്പുഴയിലെത്തും.
തന്ത്ര പ്രധാന സ്ഥലങ്ങൾ, ലോഡ്ജുകൾ, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ച് തുടങ്ങി. എം.സി റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും. റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും നിയന്ത്രണം ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

