സ്കൂൾ ബാഗിെൻറ ഭാരം: പുസ്തകങ്ങൾ സ്കൂളിൽതന്നെ സൂക്ഷിച്ചുകൂടേയെന്ന് ഹൈേകാടതി
text_fieldsകൊച്ചി: സ്കൂൾ ബാഗുകളുടെ ഭാരംകുറക്കാൻ പുസ്തകങ്ങൾ സ്കൂളിൽതന്നെ സൂക്ഷിക്കുന്ന സംവിധാനം നടപ്പാക്കിക്കൂടേയെന്ന് ഹൈേകാടതി. സ്മാർട്ട് ബോർഡുകളുടെയും ഇ-ബുക്കുകളുടെയും കാലത്ത് ഇത്തരമൊരു സംവിധാനം അനിവാര്യമാണ്. കുട്ടികളെക്കൊണ്ട് അനാവശ്യ ഭാരമെടുപ്പിക്കുന്നത് എന്തിനാണെന്നും കോടതി വാക്കാൽ ആരാഞ്ഞു.
സ്കൂൾ ബാഗിെൻറ ഭാരം കുറക്കാൻ നടപടി ആവശ്യപ്പെട്ട് കൊച്ചി എളംകുളം സ്വദേശി ഡോ. ജോണി സിറിയക് നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ചിെൻറ നിരീക്ഷണം. വിശദാംശങ്ങൾ പരിശോധിച്ച് നാലാഴ്ചക്കകം കേന്ദ്രസർക്കാർ വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു. സംസ്ഥാന സർക്കാറിനെ കേസിൽ കക്ഷിചേർക്കാനും വിഷയത്തിൽ സി.ബി.എസ്.ഇ ഡയറക്ടർ നൽകിയ സർക്കുലർ നടപ്പാക്കാത്തതിെൻറ കാരണം വിശദീകരിക്കാനും കോടതി നിർദേശിച്ചു.
ശരീരഭാരത്തിെൻറ പത്ത് ശതമാനത്തിലേറെ കൂടുതലുള്ള ബാഗ് ചുമക്കുന്നത് നടുവേദന, തോൾവേദന, ക്ഷീണം, നട്ടെല്ല് പ്രശ്നങ്ങൾ തുടങ്ങിയവക്ക് കാരണമാകുമെന്ന് ഹരജിയിൽ പറയുന്നു. സ്കൂൾ ബാഗിെൻറ ഭാരം കുറക്കാൻ സി.ബി.എസ്.ഇ ഡയറക്ടർ അഫിലിയേറ്റഡ് സ്കൂളുകൾക്ക് വേണ്ടി 2016 സെപ്റ്റംബർ 12ന് സർക്കുലർ ഇറക്കിയിട്ടുണ്ട്. ബാഗിെൻറ അമിതഭാരം മൂലമുള്ള ദോഷങ്ങൾ സ്കൂളിലെ വിവിധ പരിപാടികളിൽ വിഷയമാക്കണം, കുടിവെള്ളം ലഭ്യമാക്കുകയും കുട്ടികൾ ഭാരമുള്ള വാട്ടർ ബോട്ടിലുകൾ സ്കൂളിൽ കൊണ്ടുവരരുതെന്ന് നിർദേശിക്കുകയും വേണം, ദിവസവും ആവശ്യമുള്ള പുസ്തകങ്ങളുടെയും ബുക്കുകളുടെയും എണ്ണം കുറക്കാൻ കഴിയുന്ന തരത്തിൽ ടൈംടേബിൾ തയാറാക്കണം, ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ ഭാരം കുറക്കണം.
ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികൾക്ക് ഹോംവർക്ക് നൽകരുത്, ഇവർ സ്കൂൾ ബാഗ് കൊണ്ടുവരേണ്ടതില്ലെന്ന് നിർദേശിക്കണം തുടങ്ങിയ കാര്യങ്ങളാണ് സർക്കുലറിലുള്ളത്. എന്നാൽ, സർക്കുലർ നടപ്പാക്കാൻ അധികൃതർ തയാറായിട്ടില്ലെന്ന് ഹരജിയിൽ പറയുന്നു.
സ്കൂൾ ബാഗിെൻറ ഭാരം കുറക്കാൻ ശ്രമമുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും സ്മാർട്ട് ബോർഡ്, ഇ-ബുക്ക് സംവിധാനം ഒരുക്കാൻ സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും സി.ബി.എസ്.ഇ അഭിഭാഷകൻ പറഞ്ഞു. ഇതിനനുസരിച്ച് ഫീസ് വാങ്ങുന്നതല്ലേയെന്ന് കോടതിയും ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
