Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനത്ത മഴ: മലയോര മേഖലയിൽ റോഡുകൾ തകർന്ന് വൻ നാശനഷ്ടം

text_fields
bookmark_border
മീൻവല്ലത്ത് റോഡിലെ ടാറിങ് ഒഴുകിപ്പോയി ú ആറ്റിലയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു
കനത്ത മഴ: മലയോര മേഖലയിൽ റോഡുകൾ തകർന്ന് വൻ നാശനഷ്ടം
cancel
camera_alt

(1) മീൻ വല്ലത്ത് കനത്ത മഴയിൽ റോഡിലെ ടാറിങ് ഒഴുകിപ്പോയ നിലയിൽ (2) ആറ്റില റോഡിൽ കരിമല മാവിൻ ചുവട് ഭാഗത്ത് മണ്ണിടിഞ്ഞപ്പോൾ

കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിൽ ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ രണ്ട് പ്രധാന റോഡുകൾ തകർന്ന് വൻ നാശനഷ്ടം സംഭവിച്ചു. തുപ്പനാട്-മീൻവല്ലം റോഡിൽ ദേവമാത എസ്റ്റേറ്റിനോട് ചേർന്നുള്ള ഭാഗത്ത് നൂറ് മീറ്ററോളം റോഡിലെ ടാറിങ് ഒഴുകിപ്പോയി. ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം ദുഷ്‌കരമായി.

വിനോദസഞ്ചാര കേന്ദ്രമായ മീൻവല്ലത്തേക്ക് എത്തുന്നതിനുള്ള ഏക പാതയായ ഈ റോഡിന്റെ നാശോൻമുഖമായ സ്ഥിതി തിരിച്ചറിഞ്ഞ് പുനരുദ്ധാരണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ എം.എം. തങ്കച്ചൻ മാത്യൂസ് പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.

മൂന്നേക്കർ-ആറ്റില റോഡിൽ കരിമല മാവിൻ ചുവട് ഭാഗത്ത് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണതിനിൽ ഇതുവഴി കാൽനടയാത്ര പോലും പറ്റാതായി. നാട്ടുകാരുടെ നേതൃത്വത്തിൽ മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്തോടെ റോഡിലെ മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

തുടർച്ചയായി അനുഭവപ്പെട്ട ശക്തമായ മഴ പ്രദേശവാസികളിൽ ഭീതിപരത്തി. ഏതാനും വർഷം മുമ്പ് ഈ പ്രദേശങ്ങളിൽ പലയിടത്തും ഉരുൾ പൊട്ടൽ അനുഭവപ്പെടുകയും ഇതിൽ വൻതോതിലുള്ള നാശനഷ്‌ടങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ഈ അനുഭവമാണ് മഴ കനക്കുമ്പോൾ ഇന്നാട്ടിലെ ജനങ്ങളെ ആശങ്കയിലാക്കുന്നത്. രണ്ട് പാതകളുടെയും തകർച്ച സുരക്ഷിത ഗതാഗതത്തിന് ഭീഷണിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heavy Rains: Roads Collapse in Hilly Areas
Next Story