കനത്ത മഴ: മുല്ലപ്പെരിയാർ ജലനിരപ്പ് ഉയരുന്നു
text_fieldsമുല്ലപെരിയാർ ഡാം
കുമളി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 115.35 അടിയായി ഉയർന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശനിയാഴ്ച രാവിലെ സെക്കൻഡിൽ 2650 ഘന അടിയായി ഉയർന്നു. ഇത് വൈകുന്നേരത്തോടെ സെക്കൻഡിൽ 3500 ഘന അടിയിലെത്തി. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 256 ഘന അടി ജലമാണ് ഒഴുകുന്നത്.
കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തമിഴ്നാട്ടിലേക്ക് ജലം ഒഴുകുന്ന തേക്കടിയിലെ കനാലിന്റെ മൺതിട്ട ഇടിഞ്ഞു. കുമളി മേഖലയിൽ പെയ്യുന്ന മഴവെള്ളം ഒഴുകിയെത്തുന്ന തേക്കടി കനാലിനു സമീപത്തെ മൺതിട്ടയാണ് മഴവെള്ളപ്പാച്ചിലിൽ തകർന്നത്.
മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശമായ തേക്കടിയിൽ 932 മില്ലി മീറ്ററും പെരിയാർ വനമേഖലയിൽ 117.4 മില്ലി മീറ്ററും മഴയാണ് വെള്ളിയാഴ്ച പെയ്തത്. കുമളി ഉൾപ്പെടുന്ന ജനവാസ മേഖലയിൽ 89 മില്ലിമീറ്റർ മഴ പെയ്തു. ഈ ജലവും മുല്ലപ്പെരിയാർ കനാലിലേക്കാണ് ഒഴുകി എത്തുന്നത്. വെള്ളിയാഴ്ച രാത്രി തുടങ്ങിയ കനത്ത മഴ ശനിയാഴ്ച പകലും തുടർന്നു. 24 മണിക്കൂർ പിന്നിട്ടിട്ടും മഴ തുടരുന്നത് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരാൻ ഇടയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

