Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് മഴ കനക്കുന്നു; നെയ്യാറ്റിൻകരയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

text_fields
bookmark_border
സംസ്ഥാനത്ത് മഴ കനക്കുന്നു; നെയ്യാറ്റിൻകരയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുന്നു. തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് ഒരു മരണം റിപ്പോർട്ട് ചെയ്തു. നെയ്യാറ്റിൻകര കുന്നത്തുകാലിൽ ജോലി ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റ പരശുവയ്ക്കൽ സ്വദേശി വിൻസെന്റ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പരശുവയ്ക്കൽ സ്വദേശി അജേഷ്, ആടുമൻകാവ് സ്വദേശി ദാസയ്യൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. കുന്നത്തുകാലിലെ ഒരു സ്വകാര്യ പുരയിടത്തിൽ ജോലി ചെയ്യുന്നതിനിടെ വ്യാഴാഴ്ചയാണ് ഇവർക്ക് മിന്നലേറ്റത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതിനിടെ, വരും ദിവസങ്ങളിലും കേരളത്തിൽ പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് (24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ) സാധ്യത. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അലർട്ടും നിലവിലുണ്ട്.

വരും ദിവസങ്ങളിലെ യെല്ലോ അലർട്ട് വിവരങ്ങൾ: ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജാഗ്രതാ നിർദേശങ്ങൾ

മഴയും കാറ്റും ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

* ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറണം.

* കാറ്റിൽ തകരാൻ സാധ്യതയുള്ള വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പുലർത്തണം.

* നദികളിലോ മറ്റു ജലാശയങ്ങളിലോ ഇറങ്ങാനോ കുളിക്കാനോ മീൻ പിടിക്കാനോ പാടില്ല. മേൽപ്പാലങ്ങളിൽ നിന്ന് സെൽഫി എടുക്കുന്നത് ഒഴിവാക്കുക.

* മലയോര മേഖലകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കുമുള്ള വിനോദയാത്രകൾ താൽക്കാലികമായി ഒഴിവാക്കണം.

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. സഹായത്തിനായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heavy Rains Hit Kerala
Next Story