Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ അഞ്ച്​​...

സംസ്​ഥാനത്ത്​ അഞ്ച്​​ ദിവസം കൂടി ശക്​തമായ മഴക്ക്​ സാധ്യത

text_fields
bookmark_border
heavy rain
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഒറ്റപ്പെട്ട ശക്തമായ മഴ അടുത്ത അഞ്ച്​ ദിവസം കൂടി തുടരാൻ സാധ്യതയുണ്ടെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം കഴിഞ്ഞ ആറ്​ മണിക്കൂറായി 16 കി.മി വേഗതയിൽ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്​ ചെന്നൈയിൽനിന്ന് 30 കിലോമീറ്റർ തെക്കുകിഴക്കായും പുതുച്ചേരിയിൽനിന്ന് 110 കിലോമീറ്റർ വടക്ക് കിഴക്കായും സ്ഥിതി ചെയ്യുന്നു. തീവ്ര ന്യൂനമർദ്ദം അടുത്ത ഏതാനും മണിക്കൂറിനുള്ളിൽ വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ചെന്നൈക്ക് സമീപത്തുകൂടി തമിഴ്‌നാട് - തെക്കൻ ആന്ധ്രാ പ്രദേശ് തീരത്ത് കരയിൽ പ്രവേശിക്കാനാണ്​ സാധ്യത.

മധ്യ അറബികടലിൽ ന്യൂന മർദ്ദം നിലനിൽക്കുന്നു​. നവംബർ 13ഓടെ ബംഗാൾ ഉൾക്കടലിൽ തെക്കൻ അന്തമാൻ കടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്​. തുടർന്നുള്ള 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാനാണ്​ സാധ്യത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rain
News Summary - Heavy rains expected in the state for another five days
Next Story