Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് ഇന്നും കനത്ത മഴ; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

text_fields
bookmark_border
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഇന്നും കനത്ത മഴ; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ‍്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇടുക്കി മുതൽ തിരുവനന്തപുരം വരെയാണ് യെല്ലോ അലർട്ട്. അതേ സമയം കേരള ലക്ഷ‍്യദ്വീപ് തീരങ്ങളിൽ മത്സ‍്യബന്ധന വിലക്ക് തുടരും.

അതിതീവ്രമഴയെ തുടർന്ന് ഇന്നലെ സംസ്ഥാനത്ത് ആറ് പേർക്ക് ജീവന്‍ നഷ്ടമായി. കാസർകോട് വീടിന്‍റെ മതിൽ ഇടിഞ്ഞ് വീണ് സഹോദരങ്ങളായ കുട്ടികൾ മരണപ്പെട്ടു. തൃശൂരിൽ വീടിന് മുകളിൽ മരം വീണ് യുവാവ് മരിച്ചിരുന്നു. കൊല്ലത്ത് ചിറയിൽ കുളിക്കാനാറിങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. അതേ സമയം കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് അമ്മയും മകനും ദാരുണാന്ത‍്യം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heavy rains continue in the state; Orange alert declared in seven districts
Next Story