Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീണ്ടും...

വീണ്ടും ന്യൂ​ന​മ​ർ​ദങ്ങൾ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

text_fields
bookmark_border
rain-alert-301119.jpg
cancel

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലും അ​റ​ബി​ക്ക​ട​ലി​ലും ന്യൂ​ന​മ​ർ​ദ​ങ്ങ​ൾ രൂ​പം​കൊ​ ണ്ട​താ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ൽ ഭൂ​മ​ധ് യ​രേ​ഖ​യോ​ട് ചേ​ർ​ന്നും അ​റ​ബി​ക്ക​ട​ലി​ൽ ല​ക്ഷ​ദ്വ​പീ​നോ​ട് അ​ടു​ത്തു​മാ​യാ​ണ് ന്യൂ​ന​മ​ർ​ദ​ങ്ങ​ൾ രൂ​ പം​കൊ​ണ്ട​ത്. ഇതിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഞാ​യ​റാ​ഴ്​​ച ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് ജാ​ഗ്ര​ത​നി​ർ​ദേ​ശ​മു​ള്ള​ത്. ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദം അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ൽ തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി മാ​റും.

അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദ​ത്തി​​െൻറ സ​ഞ്ചാ​ര​ദി​ശ ക​ണ​ക്കാ​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. എ​ങ്കി​ലും ക​ന്യാ​കു​മാ​രി, മാ​ല​ദ്വീ​പ്, ഇ​തി​നോ​ട് ചേ​ർ​ന്ന ല​ക്ഷ​ദ്വീ​പ് മേ​ഖ​ല, തെ​ക്ക് കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ൽ, കേ​ര​ള തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsweather reportKerala weather
News Summary - Heavy rains are possible until Tuesday-kerala news
Next Story