സംസ്ഥാനത്ത് മഴക്കമ്മി തുണയായി, അല്ലായിരുന്നെങ്കിൽ ?
text_fieldsതൃശൂര്‍: മണ്സൂണിെൻറ സ്വഭാവമാറ്റത്തിന് കേരളത്തിന് നന്ദി പറയാം. ഒന്നാം പാദത്തില്‍ കുറഞ്ഞ മഴക്കുപകരം അധിക മഴ പെയ്തിരുന്നുവെങ്കിൽ പ്രളയം ആവര്‍ത്തിക്കുമായിരുന്നു എന്നാണ് കാലാവസ്ഥ ഗവേഷകരുടെ നിഗമനം. മണ്‍സൂണില്‍ കൂടുതല്‍ മഴ ലഭിക്കുന്ന ജൂണ്‍, ജൂലൈ മ ാസങ്ങളില് ഈ വര്‍ഷം 40 ശതമാനം മഴ കുറവായിരുന്നു. കഴിഞ്ഞവർഷം പേമാരിക്ക് വഴിവച്ചതി ന് സമാനമായ അതിന്യൂനമർദം തന്നെയാണ് നിലവിലുള്ളതെങ്കിലും ഇത്തവണ മഴക്കമ്മിയാണ് കേരളത്തിൽ.
ഭൂഗര്‍ഭ ഭാഗങ്ങളില്‍ ശേഖരിക്കപ്പെടാന്‍ വെള്ളമിനിയും വേണം. അതുകൊണ്ട് ഇക്കുറി പ്രളയ സാധ്യതയില്ല. എന്നാല്‍ ഇതുവരെ ശരാശരി മഴ ലഭിച്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളുടെ അവസ്ഥ ഗുരുതരമാണ്. ശരാശരിയോട് അടുക്കുന്ന മലപ്പുറത്തും കാലവര്‍ഷം കലിതുള്ളുകയാണ്. മധ്യകേരളത്തില്‍ ശരാശരി മഴ ലഭിച്ച പാലക്കാട്ടും ഇതേ അവസ്ഥയാണ്. ശരാശരി മഴ പെയ്ത തിരുവനന്തപുരത്തും കോട്ടയത്തും സാഹചര്യം അനുഗുണമല്ല.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ മണ്‍സൂണ്‍ കാറ്റ് ഗതിമാറി വീശിയതിനാൽ തീര ജില്ലകള്‍ക്കാണ് കൂടുതല്‍ മഴ ലഭിച്ചത്. അതുകൊണ്ടുതന്നെ കഴിഞ്ഞ രണ്ടുമാസങ്ങളില്‍ വയനാടും ഇടുക്കിയും മഴക്കുറവില്‍ മുന്നിലായിരുന്നു. പശ്ചിമഘട്ടത്തിന് ലംബമായാണ് കാറ്റ് വീശുന്നത്. ഇതാണ് രണ്ടുജില്ലകളിലും ഇപ്പോള്‍ അതിശക്തമായ മഴക്കുകാരണം.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിന്യൂനമർദം ന്യൂനമർദമായി പരിണമിച്ചതോടെ ശക്തി കുറഞ്ഞ് ചത്തിസ്ഗഢ് ഭാഗത്തേക്ക് നീങ്ങുകയാണ്. ഇതുമൂലം വെള്ളിയാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിെൻറ നിരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
