പ്രളയബാധിതരെ സഹായിക്കണം –പ്രവർത്തകരോട് രാഹുൽ
text_fieldsന്യൂഡൽഹി: രാജ്യത്ത് പ്രളയം മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കോൺഗ്രസ് പ് രവർത്തകർ മുന്നോട്ടുവരണമെന്ന് േകാൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. ഇവരെ എല്ലാ കഴിവും ഉപയോഗിച്ച് സഹായിക്കുകയും കാലാവസ്ഥ സാധാരണനിലയിലാവാൻ പ്രാർഥിക്കുകയും വേണമെന്ന് രാഹുൽ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.തെൻറ മണ്ഡലമായ വയനാട്ടിലെ ജനങ്ങളെക്കുറിച്ച് ആശങ്കയുണ്ട്.
അവരുടെ അടുത്തേക്ക് എത്താൻ തിടുക്കമുണ്ട്. എന്നാൽ, തെൻറ സന്ദർശനം രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. അതിനാൽ സ്ഥിതിഗതികൾ ശാന്തമായാൽ വയനാട്ടിലെത്തുമെന്നും രാഹുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
