Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശക്തമായ മഴക്ക്​...

ശക്തമായ മഴക്ക്​ സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്​

text_fields
bookmark_border
ശക്തമായ മഴക്ക്​ സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്​
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ അടുത്ത രണ്ടുദിവസം ശക്തമായ മഴക്ക്​ സാധ്യത​െയന്ന്​ കേന്ദ്ര കാലാവസ്​ഥ നിരീക്ഷണകേന്ദ്രം. വിവിധ ജില്ലകളിൽ ​മഞ്ഞ അലർട്ട്​ ​പ്രഖ്യാപിച്ചു. 

ഞായറാഴ്​ച എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്​ ജില്ലകളിൽ മഞ്ഞ അലർട്ട്​ പ്രഖ്യാപിച്ചു. ജൂലൈ 13ന്​ ഇടുക്കി, മലപ്പുറം, കാസർകോട്​ ജില്ലകളിലും 14ന്​ ഇടുക്കി, കണ്ണൂർ, കാസർകോട്​ ജില്ലകളിലും, 15ന്​ കോഴി​ക്കോട്​, കണ്ണൂർ, കാസർകോട്​ ജില്ലകളിലും, 16ന്​ കോഴിക്കോട്​, വയനാട്​, കണ്ണൂർ, കാസർകോട്​ ജില്ലകളിലുമാണ്​ മുന്നറിയിപ്പ്​​ പ്രഖ്യാപിച്ചത്​. 

കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശ വാസികൾ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്​ഥ നിരീക്ഷണവകുപ്പ്​ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainheavy rainKerala News
News Summary - Heavy rainfall Alert in kerala -kerala news
Next Story