Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഴ ശക്തമാകുന്നു;...

മഴ ശക്തമാകുന്നു; ഒമ്പത്​ ജില്ലകളിൽ യെ​േല്ലാ അലർട്ട്​

text_fields
bookmark_border
മഴ ശക്തമാകുന്നു; ഒമ്പത്​ ജില്ലകളിൽ യെ​േല്ലാ അലർട്ട്​
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസം കൂടി ഒറ്റപ്പെട്ട കനത്തമഴക്ക്​ സാധ്യതയെന്ന്​ കാലാവസ്ഥാനിരീക്ഷണ കേന്ദ ്രം. സെപ്​തംബർ ഒമ്പതുവരെ വരെ തുടരുമെന്നാണ്​ റിപ്പോർട്ട്​. മിക്ക ജില്ലകളിലും ഇന്ന് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് ഒറ്റപ്പെട്ട ശക്തമായ മഴക്ക് കാരണം. വയനാട്, പാലക്കാട് ജില്ലകളിലെല്ലാം ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.

വ്യാഴാഴ്​ച ഒറ്റപ്പാലത്താണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. ഒറ്റപ്പാലത്ത് 15 സ​െൻറീമീറ്ററും പെരിന്തൽമണ്ണയിലും മാനന്തവാടിയിലും 10 സെന്റീമീറ്റർ വീതം മഴയും പെയ്​തു.

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും നിര്‍ദേശിച്ചിട്ടുണ്ട്.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തൃശൂര്‍ ചിമ്മിനി ഡാം ഇന്ന് തുറക്കും. ഡാമി​​െൻറ രണ്ട് ഷട്ടറുകള്‍ പത്ത് സ​െൻറീമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. കുറുമാലി,കരുവന്നൂര്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണ കൂടം അറിയിച്ചു. പുഴയില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Landslidekerala newsheavy rainyellow alert
News Summary - Heavy Rain - Yellow alert in nine districts - Kerala news
Next Story