You are here

ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് 

23:51 PM
22/05/2020
aayiravalli-thamburan-temple-22-05-2020
കനത്ത മഴയെ തുടർന്ന്​ അരുവിക്കര ഡാമി​െൻറ അഞ്ച്​​ ഷട്ടറുകൾ തുറന്നതിനാൽ കരമനയാറി​െൻറ തീരത്തെ മുന്നാംമൂട്​ ആയിരവല്ലി തമ്പുരാൻ പാറ ക്ഷേത്രം പകുതിയോളം മുങ്ങിയനിലയിൽ (ഫോ​ട്ടോ: പി.ബി. ബിജു)

തി​രു​വ​ന​ന്ത​പു​രം: ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ സം​സ്ഥാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ അ​ടു​ത്ത 26 വ​രെ തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. 24ന് ​ആ​ല​പ്പു​ഴ, മ​ല​പ്പു​റം, 25ന് ​മ​ല​പ്പു​റം, വ​യ​നാ​ട്, 26ന് ​കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് യെല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ 64.5 എം.​എം മു​ത​ൽ 115.5 എം.​എം വ​രെ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 26 വ​രെ സം​സ്ഥാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​ക്കും ചി​ല നേ​ര​ങ്ങ​ളി​ൽ പൊ​ടു​ന്ന​നെ വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. പ്ര​വ​ച​നാ​തീ​ത സ്വ​ഭാ​വ​മു​ള്ള വേ​ന​ൽ​മ​ഴ കാ​റ്റി​​െൻറ​യും ഇ​ടി​മി​ന്ന​ലി​​െൻറ​യും അ​ക​മ്പ​ടി​യോ​ടെ ഉ​ച്ച ക​ഴി​ഞ്ഞ സ​മ​യ​ത്താ​യി​രി​ക്കും ആ​രം​ഭി​ക്കു​ക. 

പ​ക​ൽ സ​മ​യ​ത്തെ തെ​ളി​ഞ്ഞ ആ​കാ​ശം ക​ണ്ട് ജാ​ഗ്ര​ത കു​റ​യ്ക്കാ​ൻ പാ​ടി​ല്ല. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി പു​റ​പ്പെ​ടു​വി​ക്കു​ന്ന ഇ​ടി​മി​ന്ന​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. ഇ​ടി​മി​ന്ന​ൽ സാ​ധ്യ​ത മ​ന​സ്സി​ലാ​ക്കാ​ൻ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ത​യാ​റാ​ക്കി​യ ‘ദാ​മി​നി’ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ക്കാം.

https://play.google.com/store/apps/details?id=com.lightening.live.damini... ലി​ങ്കി​ൽ​നി​ന്ന് Damini app ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാം.

Loading...
COMMENTS