Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ ഇന്നും...

സംസ്​ഥാനത്ത്​ ഇന്നും ശക്​തമായ മഴ തുടരും; മുല്ലപ്പെരിയാറിൽ ജലനിരപ്പ്​ 136 അടിയായി

text_fields
bookmark_border
സംസ്​ഥാനത്ത്​ ഇന്നും ശക്​തമായ മഴ തുടരും; മുല്ലപ്പെരിയാറിൽ ജലനിരപ്പ്​ 136 അടിയായി
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഇന്നും ശക്​തമായ മഴ തുടരുമെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം. നാല്​ ജില്ലകളിൽ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വർധിക്കുകയാണ്​.

വൃഷ്​ടിപ്രദേശത്ത്​ കനത്ത മഴ തുടരുന്നുണ്ട്​. ഇതോടെ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് കൂടുന്നത് മുന്നില്‍ കണ്ട് എല്ലാ മുന്‍കരുതൽ നടപടികളും സ്വീകരിച്ചതായി ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു.

ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്നും സംസ്​ഥാനത്ത്​​ കനത്ത മഴക്ക് കാരണമാകും. നാളെയോടെ മഴ കുറയുമെന്നാണ് സൂചന. തിങ്കളാഴ്​ച ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ്​ ഓറഞ്ച് അലർട്ട്​.

തിരുവനന്തപുരവും പാലക്കാടും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്​. കഴിഞ്ഞ ദിവസം രാത്രി മിക്ക ജില്ലകളിലും ശക്തമായ മഴ പെയ്​തു. കേരള തീരങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ട്​. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നാണ്​ നിർദേശം.

പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ക്ക് ആശ്വാസമേകി കഴിഞ്ഞ ദിവസം തുറന്ന പമ്പാ ഡാമി​െൻറ ഷട്ടറുകള്‍ തിങ്കളാഴ്​ച പുലർച്ചെ അടച്ചു. ജലനിരപ്പ് പൂര്‍ണ ശേഷിയിലെത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച തുറന്ന ആറ് ഷട്ടറുകളാണ് അടച്ചത്.

ഷട്ടറുകള്‍ 60 സെൻറിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 82 ക്യുബിക് മീറ്റര്‍ അധികജലമാണ് പുറത്തുവിട്ടത്. ഇതിനെത്തുടർന്ന്​ പമ്പാനദിയില്‍ 30 മുതൽ 40 സെൻറീമീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mullaperiyar Dammonsoonkerala rainpamba dam
Next Story