Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാ​ഖി...

ഒാ​ഖി ചു​ഴ​ലി​ക്കാ​റ്റിൽ ദുരന്തം പെയ്​തു; എട്ട്​ മരണം

text_fields
bookmark_border
ഒാ​ഖി ചു​ഴ​ലി​ക്കാ​റ്റിൽ ദുരന്തം പെയ്​തു; എട്ട്​ മരണം
cancel

തിരുവനന്തപുരം: ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദ​ത്തെ​തു​ട​ർ​ന്ന്​ പി​റ​വി​യെ​ടു​ത്ത ‘ഒാ​ഖി’ ചു​ഴ​ലി​ക്കാ​റ്റ്​ കേ​ര​ള​ത്തി​ൽ വ​ൻ നാ​ശ​ന​ഷ്​​ടം വി​ത​ച്ചു.  വൈ​ദ്യു​താ​ഘാ​ത​മേ​റ്റും മ​രം ക​ട​പു​ഴ​കി​യും ദ​മ്പ​തി​ക​ളു​ൾ​പ്പെ​ടെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു. കൊ​ല്ലം കു​ള​ത്തൂ​പ്പു​ഴ​യി​ൽ ഒാ​ടി​ക്കൊ​ണ്ടി​രു​ന്ന ഒാ​േ​ട്ടാ​ക്ക്​ മു​ക​ളി​ൽ​ മ​രം വീ​ണ്​ ഡ്രൈ​വ​ർ മ​രി​ച്ചു. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ൽ മ​രം ദേ​ഹ​ത്ത്​ വീ​ണ് നാ​ലു​പേ​ർ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത്​ തീ​ര​ദേ​ശ​ത്തു​നി​ന്ന്​ 150ഒാ​ളം ബോ​ട്ടു​ക​ളി​ലും വ​ള്ള​ങ്ങ​ളി​ലു​മാ​യി  മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ പോ​യ 275ഒാ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ കു​ടു​ങ്ങി. തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. 

വി​ഴി​ഞ്ഞം കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​ക്ക്​ സ​മീ​പം മ​രം വീ​ണ്​ പ​ഴ​യ​പ​ള്ളി​ക്ക്​ സ​മീ​പം ​വ​ട​യാ​ർ പു​ര​യി​ട​ത്തി​ൽ അ​ൽ​ഫോ​ൻ​സാ​മ്മ (65), വൈ​ദ്യു​തി ലൈ​നി​ൽ​നി​ന്ന്​ ഷോ​ക്കേ​റ്റ്​ കാ​ട്ടാ​ക്ക​ട, കി​ള്ളി സ്വ​ദേ​ശി​ക​ളാ​യ അ​പ്പു​നാ​ടാ​ർ (71), ഭാ​ര്യ സു​മ​തി (65) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. കു​ള​ത്തൂ​പ്പു​ഴ​യി​ൽ ഒാ​ടി​ക്കൊ​ണ്ടി​രു​ന്ന ഒാ​േ​ട്ടാ​ക്ക്​ മു​ക​ളി​ൽ​ മ​രം​വീ​ണ്​ കൂ​വ​ക്കാ​ട് ആ​ർ.​പി.​എ​ൽ സ്വ​ദേ​ശി​യും പെ​രു​മാ​ൾ-​സീ​താ​ല​ക്ഷ്മി ദ​മ്പ​തി​ക​ളു​ടെ മ​ക​നു​മാ​യ വി​ഷ്ണു​വാ​ണ്​ (40) മ​രി​ച്ച​ത്. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി ദേ​ഹ​ത്ത് വീ​ണാ​ണ്​ നാ​ലു​പേ​ർ മ​രി​ച്ച​ത്. കാ​ർ​ത്തി​ക വ​ട​ലി സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ൻ (38), മ​ണ്ട​യ്ക്കാ​ടി​ന്​ സ​മീ​പം സ​ര​സ്വ​തി (45), പ​ളു​ക​ൽ സ്വ​ദേ​ശി അ​ല​ക്സാ​ണ്ട​ർ (55), ഈ​ത്താ​മൊ​ഴി പാ​ൽ​കി​ണ​റ്റാ​ൻ​വി​ള സ്വ​ദേ​ശി കു​മ​രേ​ശ​ൻ (55) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. 

autoriksha

കു​ള​ത്തൂ​പ്പു​ഴ​യി​ൽ​നി​ന്ന്​ കൂ​വ​ക്കാ​ടേ​ക്ക് പോ​കും​വ​ഴി നെ​ടു​വ​ന്നൂ​ർ​ക്ക​ട​വ് ജ​ങ്ഷ​ന്​ സ​മീ​പ​ത്തു​വെ​ച്ച്​​  ഒാ​േ​ട്ടാ​ക്ക്​ മു​ക​ളി​ൽ​ മ​രം വീ​ണാ​ണ്​ കൂ​വ​ക്കാ​ട് ആ​ർ.​പി.​എ​ൽ സ്വ​ദേ​ശി​യും പെ​രു​മാ​ൾ-​സീ​താ​ല​ക്ഷ്മി ദ​മ്പ​തി​ക​ളു​ടെ മ​ക​നു​മാ​യ വി​ഷ്ണു​ മ​രി​ച്ച​ത്. റോ​ഡു​വ​ക്കി​ലെ മ​രം മ​ഴ​യി​ലും കാ​റ്റി​ലും ഒാ​േ​ട്ടാ​ക്ക്​ മു​ക​ളി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഭാ​ര്യ: നാ​ഗ​ല​ക്ഷ്മി. മ​ക്ക​ൾ: ഗു​രു, ശ​ര​ണ്യ.  മ​ഴ​ക്കി​ടെ വീ​ട്ടു​മു​റ്റ​ത്തു​നി​ന്ന തെ​ങ്ങി​ല്‍നി​ന്ന് വീ​ണ ഓ​ല എ​ടു​ത്തു​മാ​റ്റു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റാ​ണ്​ കാ​ട്ടാ​ക്ക​ട കി​ള്ളി തു​രു​മ്പാ​ട് ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ അ​പ്പു​നാ​ടാ​ർ (73), ഭാ​ര്യ സു​മ​തി (68) എ​ന്നി​വ​ർ മ​രി​ച്ച​ത്. ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തും പ​രി​സ​ര​ത്തും വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ച മു​ത​ൽ അ​നു​ഭ​വ​പ്പെ​ട്ട ക​ന​ത്ത​മ​ഴ​യി​ലും ശ​ക്ത​മാ​യ കാ​റ്റി​ലും ഭാ​ഗി​ക നാ​ശം. ശ​ബ​രി​പീ​ഠ​ത്തും മ​ര​ക്കൂ​ട്ട​ത്തും സ​ന്നി​ധാ​ന​ത്ത് വാ​വ​രു​ന​ട​യു​ടെ മു​ന്നി​ലു​മാ​യി മൂ​ന്ന് മ​ര​ങ്ങ​ളു​ടെ നി​ര​വ​ധി ശി​ഖ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​തൂ​ങ്ങി. 
 

ശ​നി​യാ​ഴ്​​ച​വ​രെ സം​സ്​​ഥാ​ന​ത്ത്​ ക​ന​ത്ത ജാ​ഗ്ര​ത നി​ർ​ദേ​ശ​മാ​ണ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​ണി​ക്കൂ​റി​ൽ 75 കി.​മീ വേ​ഗ​ത്തി​ൽ വീ​ശി​യ​ടി​ക്കു​ന്ന ഒാ​ഖി​യു​ടെ അ​ടു​ത്ത 12 മ​ണി​ക്കൂ​റി​ലെ നീ​ക്കം നി​ർ​ണാ​യ​ക​മാ​ണെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം. വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ദി​ശ​യി​ല്‍ ല​ക്ഷ​ദ്വീ​പി​ലേ​ക്ക്​ ചു​ഴ​ലി​ക്കാ​റ്റ്​  നീ​ങ്ങു​മെ​ന്നാ​ണ്​ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും കാ​ലാ​വ​സ്​​ഥ  നി​രീ​ക്ഷ​ണ​കേ​ന്ദ്ര​വും സ​ർ​ക്കാ​റി​ന്​ ന​ൽ​കി​യ വി​വ​രം. എ​ന്നാ​ൽ, കേ​ര​ള തീ​ര​ത്തേ​ക്ക്​ ക​ട​ന്നാ​ൽ ഉ​ണ്ടാ​കു​ന്ന നാ​ശം മ​റി​ക​ട​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര​യോ​ഗം ചേ​ർ​ന്നു. . 

മ​ഴ​യി​ലും കാ​റ്റി​ലും നൂ​റു​ക​ണ​ക്കി​ന്​ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ന്നു. വൈ​ദ്യു​തി, ഫോ​ൺ, കു​ടി​വെ​ള്ളം എ​ന്നി​വ മു​ട​ങ്ങി. റെ​യി​ൽ, വാ​ഹ​ന​ഗ​താ​ഗ​തം താ​ളം​തെ​റ്റി. നാ​ഗ​ര്‍കോ​വി​ല്‍ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള തീ​വ​ണ്ടി​ക​ള്‍ പ​ല​തും റ​ദ്ദാ​ക്കി. ജ​ല​നി​ര​പ്പ്​  ഉ​യ​ർ​ന്ന​തി​നെ​തു​ട​ർ​ന്ന്​ പ്ര​ധാ​ന ഡാ​മു​ക​ളി​​ലെ ഷ​ട്ട​റു​ക​ളും തു​റ​ന്നു. മ​ല​യോ​ര​മേ​ഖ​ല​യാ​യ അ​മ്പൂ​രി​യി​ലും വി​തു​ര​യി​ലും ഉ​രു​ൾ​പൊ​ട്ടി. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ലാ​ണ്​ ചു​ഴ​ലി​ക്കാ​റ്റ്​ കൂ​ടു​ത​ൽ നാ​ശം വി​ത​ക്കാ​ൻ സാ​ധ്യ​ത. ക​ല​ക്​​ട​ർ​മാ​രു​മാ​യി  മു​ഖ്യ​മ​ന്ത്രി സ്​​ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. സം​സ്​​ഥാ​ന​ത്ത്​ ഏ​ത്​ അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ പൊ​ലീ​സ്​ സ​ജ്ജ​മാ​ണെ​ന്ന്​ ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ അ​റി​യി​ച്ചു. എ.​ഡി.​ജി.​പി സു​ധേ​ഷ്​​കു​മാ​റി​​െൻറ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്ത്​ ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നി​ട്ടു​ണ്ട്.

Sabarimala

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലെ മലയോര മേഖലകളിൽ വൈകുന്നേരം ആറു മുതൽ രാവിലെ ആറുവരെയുള്ള സമയം യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയുടെ മലയോരമേഖലയായ കട്ടപ്പന, നെടുങ്കണ്ടം, കുമളി, മൂന്നാർ എന്നിവിടങ്ങളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്​. മരങ്ങൾ വീണ്​ പലയിടത്തും ഗതാഗതം സ്​തംഭിച്ചു. ​ൈവദ്യുതി ബന്ധം തകരാറായിട്ടുണ്ട്​. കല്ലടയാറിന്‍റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇടുക്കിയില്‍ പലയിടത്തും കനത്ത കാറ്റ് വീശുന്നുണ്ട്. കോട്ടയത്തും രാവിലെ മുതല്‍ മൂടിയ കാലാവസ്ഥയും മഴയുമാണ്.

എല്ലാ വില്ലേജ് ഓഫീസുകളും പഞ്ചായത്ത് ഓഫീസുകളും ഇന്ന് രാത്രി പ്രവര്‍ത്തിക്കും. ജില്ലയിലെ മലയോര മേഖലയില്‍ ഇന്നു വൈകുന്നേരം ആറു മുതല്‍ നാളെ രാവിലെ ആറുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആര്‍.ടി.ഒക്ക്​ നിര്‍ദേശം നൽകിയിട്ടുണ്ട്​. ജലവിതാനം 115 മീറ്റര്‍ കടന്നതിനാല്‍ തെന്മല പരപ്പാര്‍ ഡാം ഏതു നിമിഷവും തുറന്നു വിടാന്‍ സാധ്യതയുണ്ട്. 

Show Full Article
TAGS:heavy rain okhi kerala news malayalam news 
News Summary - Heavy rain in TVM-Kerala news
Next Story