Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎല്ലാ ജില്ലകളിലും...

എല്ലാ ജില്ലകളിലും സേനയെ സജ്ജമാക്കും -മന്ത്രി കെ. രാജൻ

text_fields
bookmark_border
എല്ലാ ജില്ലകളിലും സേനയെ സജ്ജമാക്കും -മന്ത്രി കെ. രാജൻ
cancel

കോട്ടയം: എല്ലാ ജില്ലകളിലും ദുരന്തനിവാരണത്തിന്​ ഏതെങ്കിലുമൊരു സേനയുടെ സേവനം ലഭ്യമാകുമെന്ന്​ റവന്യു മന്ത്രി കെ. രാജൻ. എൻ.ഡി.ആർ.എഫിന്‍റെ 5 സംഘം കൂടി എത്തും. രണ്ട്​ സംഘം കൂടി ഇടുക്കിയിലേക്ക്​ തിരിക്കും. ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിൽ എൻജിനീയറിങ് ടാസ്ക് ഫോഴ്സ് എത്തും.

എസ്​.ഡി.ആർ.എഫ്​ ഫണ്ട് എല്ലാ ജില്ലകൾക്കും ലഭ്യമാക്കും. കക്കി ഡാം തുറക്കേണ്ടി വന്നാൽ ഉച്ചയോടെയേ തുറക്കുകയുള്ളൂ. ഏതു സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും പണത്തിൻ്റെ പ്രശ്നമില്ലെന്നും മന്ത്രി വ്യക്​തമാക്കി. ആലപ്പുഴ ജില്ലയിലെയടക്കം സ്ഥിതിഗതികൾ വിലയിരുത്തി.

കൂട്ടിക്കലിൽ നാല്​ മൃതദേഹം കൂടി കണ്ടെടുത്തു; തെരച്ചിൽ തുടരുന്നു; പരീക്ഷകൾ മാറ്റി

കോട്ടയം /തിരുവനന്തപുരം: കോട്ടയം കൂട്ടിക്കൽ പ്ലാ​പ്പ​ള്ളി​യി​ൽ ഉരുൾ​പൊട്ടലിൽ കാണാതായ നാലുപേരുടെ മൃതദേഹം കൂടി ഇന്ന്​ കണ്ടെടുത്തു. ഇതിൽ ഓട്ടോ ‍ഡ്രൈവറായ ഷാലറ്റിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞു. മറ്റുമൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു. ഇതോടെ ഇവിടെ മരണപ്പെട്ടവരുടെ എണ്ണം ഏഴായി. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്​.

കൊ​​​ക്ക​​​യാ​​​റി​​​ൽ എ​​​ട്ട്​ പേ​​​രെ​​​ കാണാതായിട്ടുണ്ട്​. രണ്ടുസ്​ഥലത്തും കാണാതായവർക്കായി തെരച്ചിൽ ഊർജിതമാക്കി.

അതിനിടെ പലയിടങ്ങളിലും വീണ്ടും മഴ കനത്തു. മൂന്ന്​ ജില്ലകളിലായി 60 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആലപ്പുഴയില്‍ 12ഉം പത്തനംതിട്ടയില്‍ 15ഉം കോട്ടയത്ത് 33ഉം ക്യാമ്പുകളാണ്​ തുറന്നു. ആയിരക്കണക്കിന് ആളുകളെ ഇവിടേക്ക്​ മാറ്റി.

ഓട്ടോ ‍ഡ്രൈവറായ ഷാലറ്റ്​ കാണാതായവരുടെ പട്ടികയിൽ 13 പേരിൽ ഉൾപ്പെട്ടയാളല്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടത്തും. മന്ത്രിമാരായ വി.എൻ. വാസവൻ,കെ. രാജൻ, റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എന്നിവർ കാത്തിരപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തി. കലക്ടർ ഡോ. പി.കെ. ജയശ്രീ, എ.ഡി.എം ജയ് ദേവ് എന്നിവർ ഒപ്പമുണ്ട്.

കൂ​​​​​ട്ടി​​​​​ക്ക​ൽ പ്ലാ​​​പ്പ​​​ള്ളി​​​യി​​​ൽ കു​​​ടും​​​ബ​​​ത്തി​​​ലെ ആ​​​റു​​​പേ​​​രെയാണ്​ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാണാതായത്​. വ​​​​​ട്ടാ​​​​​ള​​​​​ക്കു​​​​​ന്നേ​​​​​ൽ (ഒ​​​​​ട്ട​​​​​ലാ​​​​​ങ്ക​​​​​ൽ) ക്ലാ​​​​​ര​​​​​മ്മ ജോ​​​​​സ​​​​​ഫ് (65), മ​​​​​ക​​​​​ൻ മാ​​​​​ർ​​​​​ട്ടി​​ൻ, ഭാ​​​​​ര്യ സി​​​​​നി (35), മ​​​​​ക്ക​ളാ​യ സോ​​​​​ന (11), സ്​​നേ​ഹ, സാ​ന്ദ്ര എ​​​​​ന്നി​​​​​വ​​​​​രെയാണ്​ കാണാതായ​​​​​ത്. ഇ​വ​രി​ൽ ക്ലാ​ര​മ്മ, സി​നി, സോ​ന എ​ന്നി​വ​രു​ടെ മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ത്തി. മ​റ്റു​ള്ള​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ച​ളി​യി​ൽ പൂ​ണ്ട്​ കി​ട​ക്കു​ന്ന​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ പു​റ​ത്തെ​ടു​ക്കാ​നാ​യി​ട്ടി​ല്ല. ആ​​​റ്റു​​​ചാ​​​ലി​​​ൽ ജോ​​​മി​​​യു​​​ടെ ഭാ​​​ര്യ സോ​​​ണി, മ​​​ക​​​ൻ, തൊ​​​ട്ടി​​​പ​​​റ​​​മ്പി​​​ൽ മോ​​​ഹ​​​ന​െ​​ൻ​​റ ഭാ​​​ര്യ സ​​​ര​​​സ​​​മ്മ(60), മു​​​ണ്ട​​​ക​​​ശ്ശേ​​​രി​​​യി​​​ൽ വേ​​​ണു​​​വി​െ​​ൻ​​റ ഭാ​​​ര്യ റോ​​​ഷ്നി എ​​​ന്നി​​​വ​​​രെ​യാ​ണ്​ പ്ലാ​​​പ്പ​​​ള്ളി​​​യി​​​ൽ കാ​​​ണാ​​​താ​​​യ​ത്.

കൊ​ക്ക​യാ​റി​ൽ ആ​ൻ​സി(45), ചി​റ​യി​ൽ ഷാ​ജി(50), പു​തു​പ്പ​റ​മ്പി​ൽ ഷാ​ഹു​ലി‍െൻറ മ​ക​ൻ സ​ച്ചു(​മൂ​ന്ന്), ക​ല്ലു​പു​ര​ക്ക​ൽ ഫൈ​സ​ൽ ന​സീ​റി‍െൻറ മ​ക്ക​ളാ​യ അ​പ്പു, മാ​ളു, ഫൈ​സ​ലി‍െൻറ സ​ഹോ​ദ​രി ഫൗ​സി​യ മ​ക്ക​ളാ​യ അ​ഹ്​​യാ​ൻ, അ​ഫ്​​സാ​ന എ​ന്നി​വ​രേ​യാ​ണ്​​ കാ​ണാ​താ​യ​ത്. കൊ​​​​​ക്ക​​​​​യാ​​​​​ര്‍ പൂ​​​​​വ​​​​​ഞ്ചി​​​​​യി​​​​​ൽ മൂ​​​​​ന്നു​​​​​വീ​​​​​ടു​​​​​ക​​​​​ൾ ഒ​​​​​ലി​​​​​ച്ചു​​​​​പോ​​​​​യി.

ഇ​​​​​ടു​​​​​ക്കി തൊ​​​​​ടു​​​​​പു​​​​​ഴ കാ​​​​​ഞ്ഞാ​​​​​റി​​​​​ൽ കാ​​​​​ർ ഒ​​​​​ഴു​​​​​ക്കി​​​​​ൽ​​​​​​പെ​​​​​ട്ട്​ യു​​​​​വാ​​​​​വും യു​​​​​വ​​​​​തി​​​​​യും മ​​​​​രി​​​​​ച്ചു. കാ​​​​​ഞ്ഞാ​​​​​ർ-​​​​​മ​​​​​ണ​​​​​പ്പാ​​​​​ടി റോ​​​​​ഡി​​​​​ലാ​ണ്​ അ​പ​ക​ടം. കൂ​​​​​ത്താ​​​​​ട്ടു​​​​​കു​​​​​ളം കി​​​​​ഴ​​​​​കൊ​​​​​മ്പ്​ അ​​​​​മ്പാ​​​​​ടി വീ​​​​​ട്ടി​​​​​ൽ നി​​​​​ഖി​​​​​ൽ ഉ​​​​​ണ്ണി​​​​​കൃ​​​​​ഷ്​​​​​​ണ​​​​​ൻ (30), കൂ​​​​​ത്താ​​​​​ട്ടു​​​​​കു​​​​​ളം ഒ​​​​​ലി​​​​​യ​​​​​പ്പു​​​​​റം വ​​​​​ട്ടി​​​​​നാ​​​​​ൽ പു​​​​​ത്ത​​​​​ൻ​​​​​പു​​​​​ര​​​​​യി​​​​​ൽ നി​​​​​മ കെ. ​​​​​വി​​​​​ജ​​​​​യ​​​​​ൻ (32) എ​​​​​ന്നി​​​​​വ​രാ​ണ്​ മ​​​​​രി​​​​​ച്ച​​​​​ത്.

കൂ​​​​​ട്ടി​​​​​ക്ക​​​​​ലി​​​​​ലെ കാ​​​​​വാ​​​​​ലി, പ്ലാ​​​​​പ്പ​​​​​ള്ളി എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലും പൂ​​​​​ഞ്ഞാ​​​​​ർ തെ​​​​​ക്കേ​​​​​ക്ക​​​​​ര പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ലെ​ ചോ​​​​​ല​​​​​ത്ത​​​​​ട​​​​​ത്തു​​​​​മാ​​​​​ണ്​ ഉ​​​​​രു​​​​​ൾ പൊ​​​​​ട്ടി​​​​​യ​​​​​ത്. കൂ​​​​​ട്ടി​​​​​ക്ക​​​​​ലി​​​​​​ൽ ഒ​​​​​റ്റ​​​​​പ്പെ​​​​​ട്ട കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളെ പു​​​​​റ​​​​​ത്തെ​​​​​ത്തി​​​​​ക്കാ​​​​​ൻ വ്യോ​​​​​മ​​​​​സേ​​​​​ന​​​​​യു​​​​​ടെ സ​​​​​ഹാ​​​​​യം തേ​​​​​ടി.

പരീക്ഷകൾ മാറ്റി

തിങ്കളാഴ്​ച നടക്കാനിരുന്ന പ്ലസ്​വൺ പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

കേരള സർവകലാശാല നാളെ (18/10/2021) നടത്താൻ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്​ടിക്കൽ, എൻട്രൻസ്​ തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല.

നാളെ ( ഒക്ടോബർ 18) നടത്താനിരുന്ന എച്ച് ഡി സി പരീക്ഷയും മാറ്റിവെച്ചു പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയൻ പരീക്ഷാ ബോർഡ് സെക്രട്ടറി അനിത ടി. .ബാലൻ അറിയിച്ചു.

മഹാത്മാഗാന്ധി സർവകലാ ശാല തിങ്കളാഴ്ച (ഒക്ടോബർ 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും.

Show Full Article
TAGS:Heavy Rain K Rajan 
News Summary - Heavy Rain: Troops will be deployed in all districts - Minister K. Rajan
Next Story