കാലവർഷം: െട്രയിനുകൾ മണിക്കൂറുകള്‍ വൈകി; യാത്രക്കാര്‍ വലഞ്ഞു
text_fieldsതിരുവനന്തപുരം: ശക്തമായ മഴയിൽ റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറിയും ട്രാക്കിൽ ഗർത്തം രൂപപ്പെട്ടും ലൈനിൽ മരം വീണും സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ട്രെയിൻ സർവിസ് താളംതെറ്റി. എറണാകുളം സ്റ്റേഷനില്‍ വെള്ളം കയറിയതാണ് തലസ്ഥാനത്തേക്കുള്ള െട്രയിൻഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചത്. കൊല്ലത്ത് എൻജിന്‍ തകരാറും അനന്തപുരി എക്സ്പ്രസിെൻറ എൻജിന് തീപിടിച്ചതും കൂടിയായപ്പോൾ അഞ്ച് മണിക്കൂര്‍വരെ െട്രയിനുകൾ വൈകി. ഇതോടെ യാത്രക്കാര്‍ വലഞ്ഞു.
പാലക്കാട് ലെക്കിടിക്കും മങ്കരക്കും ഇടയിലെ പൂക്കാട്ടുകുന്ന് റെയിൽവേ ട്രാക്കിന് നടുവിൽ കുഴി രൂപപ്പെട്ടതിനെ തുടർന്ന് ട്രെയിനുകൾ വൈകി. നാട്ടുകാരുടെ ഇടപെടലിനെ തുടർന്നാണ് വൻ ദുരന്തം ഒഴിവായത്. തിങ്കളാഴ്ച രാവിലെ 7.30ഒാടെ പ്രദേശവാസി സുരേന്ദ്രനാണ് മൂന്നടി ആഴമുള്ള കുഴി കണ്ടത്. ഇദ്ദേഹം കീമാൻ മുഹമ്മദലിയെ വിവരം അറിയിച്ചു. തുടർന്ന് റെയിൽവേ എൻജിനീയർ ധന്യയുടെ നേതൃത്വത്തിൽ തൊഴിലാളികളെത്തി കുഴി മെറ്റലിട്ട് നികത്തി. മഴയിൽ പാളത്തിനടിയിലെ മെറ്റൽ ഒലിച്ചു പോയതാണ് കുഴിക്ക് കാരണമെന്ന് അധികൃതർ അറിയിച്ചു. 11.30ഒാടെയാണ് ട്രെയിൻ ഗതാഗതം പൂർവസ്ഥിതിയിലായത്.
അരൂരിൽ തീരദേശ റെയിൽപാതയിൽ ട്രെയിനിെൻറ മുകളിലേക്ക് വൈദ്യുതി കമ്പികളും മരവും വീണു. ട്രെയിനുകൾ മൂന്നര മണിക്കൂർ ഓടിയില്ല. തിങ്കളാഴ്ച പുലർച്ച ചന്തിരൂർ വെളുത്തുള്ളി ഭാഗത്തായിരുന്നു സംഭവം. മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസിെൻറ പിൻഭാഗത്തെ ബോഗികളിലൊന്നിെൻറ മുകളിലേക്ക് വൈദ്യുതി കമ്പികൾക്കൊപ്പം മരം വീണെങ്കിലും ബോഗികളിൽ വൈദ്യുതി കമ്പികൾ തൊടാതിരുന്നതുമൂലം വൻ ദുരന്തം ഒഴിവായി. കൊച്ചുവേളിയിലേക്ക് പോകുകയായിരുന്നു ട്രെയിൻ.
അപകടത്തെ തുടർന്ന് രാവിലെ എത്തിയ മറ്റ് ട്രെയിനുകൾ കുമ്പളം, തുറവൂർ, ചേർത്തല എന്നീ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്കുള്ള പാസഞ്ചർ ട്രെയിനുകളിലെ യാത്രക്കാരും വലഞ്ഞു. ചേർത്തലക്കും അരൂരിനുമിടയിൽ വിവിധ ട്രെയിനുകളിൽ കുടുങ്ങിയ യാത്രക്കാർ നരകയാതന അനുഭവിച്ചു. പലർക്കും ജോലിക്ക് കയറാൻ കഴിഞ്ഞില്ല. കൊച്ചുവേളി എക്സ്പ്രസിലെ യാത്രക്കാർക്ക് ട്രെയിനിൽനിന്ന് പുറത്തിറങ്ങാൻപോലും കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
