Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ര​ണ്ടു ദി​വ​സം കൂ​ടി ക​ന​ത്ത മ​ഴ; മൂ​ന്ന്​ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്​ അ​ല​ർ​ട്ട്​

text_fields
bookmark_border
ര​ണ്ടു ദി​വ​സം കൂ​ടി ക​ന​ത്ത മ​ഴ; മൂ​ന്ന്​ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്​ അ​ല​ർ​ട്ട്​
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ര​ണ്ടു ദി​വ​സം കൂ​ടി ക​ന​ത്ത​തോ അ​ത്യ​ന്തം ക​ന​ത്ത​തോ ആ​യ മ​ഴ തു​ട​രു​മെ​ന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്​ അ​റി​യി​ച്ചു. വ​ട​ക്ക​ൻ കേ​ര​ള​ത്തി​നും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും മു​ക​ളി​ലാ​യി കാ​ണ​പ്പെ​ട്ട ച​ക്ര​വാ​ത​ച്ചു​ഴി ക​ർ​ണാ​ട​ക തീ​രം മു​ത​ൽ ആ​ന്ധ്ര തീ​രം വ​രെ പ​ടി​ഞ്ഞാ​റ്​ ദി​ശ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ന്യൂ​ന​മ​ർ​ദ​പാ​ത്തി​യു​മാ​യി കൂ​ടി​ച്ചേ​ർ​ന്നു.

ഇ​വ​യു​ടെ സ്വാ​ധീ​ന​ത്താ​ൽ ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ഏ​ഴു മു​ത​ൽ 11 സെ​ന്‍റി മീ​റ്റ​ർ​വ​രെ​യും 12 മു​ത​ൽ 20 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യും മ​ഴ പെ​യ്യാം. വി​വി​ധ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്​ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

തി​ങ്ക​ളാ​ഴ്ച കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്, ചൊ​വ്വാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലു​മാ​ണ്​ ഓ​റ​ഞ്ച്​ അ​ല​ർ​ട്ട്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട്, ചൊ​വ്വാ​ഴ്ച പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലും മ​ഞ്ഞ അ​ലെ​ർ​ട്ട്​ ആ​ണ്.

ക​ട​ലി​ൽ പോ​ക​രു​ത്​

കേ​ര​ള -ല​ക്ഷ​ദീ​പ് - ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ൽ ഒ​മ്പ​തു വ​രെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ല. കേ​ര​ള -ല​ക്ഷ​ദീ​പ് - ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത​യു​ണ്ട്.

അതേസമയം, കനത്ത മഴയെ തുടർന്ന് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികൾക്ക് പ്രവേശനമില്ലെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ പൊന്മുടിയിൽ മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. ഇവിടെയെത്തുന്ന സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി.

ഇടുക്കിയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിൽ രാത്രികാല യാത്രകൾക്ക് ദുരന്ത നിവാരണ വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി.

പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി. ഇതനുസരിച്ച്, വൈകീട്ട് ഏഴു മുതൽ പുലർച്ചെ ആറു വരെയാണ് മലയോര മേഖലകളിലൂടെയുള്ള യാത്രക്ക് നിയന്ത്രണമുള്ളത്. പ്രതികൂല കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ രാത്രി യാത്രകൾ ഒഴിവാക്കുന്നത് അനിവാര്യമാണെന്ന് ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

നിയന്ത്രണം കർശനമായി നടപ്പാക്കാൻ ജില്ലാ പൊലീസ് മേധാവി, ഇടുക്കി സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ, റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ (ആർ.ടി.ഒ), ഇടുക്കി ഇൻസിഡന്റ് കമാൻഡർ കൂടിയായ തഹസിൽദാർമാർ എന്നിവർക്ക് നിർദേശം നൽകി. കാലാവസ്ഥാ മുന്നറിയിപ്പുകൾ തദ്ദേശീയരും വിനോദസഞ്ചാരികളും അതീവ ഗൗരവത്തോടെ കാണണമെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heavy Rain to Continue 2 More Days, Orange Alert in 3 Districts
Next Story