You are here

കനത്ത മഴ; തിരുവനന്തപുരത്ത് വീടുകളിൽ വെള്ളം കയറി, അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ തുറന്നു

09:18 AM
22/05/2020
വൃഷ്ടി പ്രദേശത്ത് പെയ്ത കനത്ത മഴയെത്തുടർന്ന് അരുവിക്കര ഡാമിൻെറ അഞ്ചു ഷട്ടറുകൾ ഉയർത്തിയപ്പോൾ

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്ത് വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. തേക്കുംമൂട്, നെടുമങ്ങാട് ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി.

 

വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര ഡാമിന്‍റെ അഞ്ച് ഷട്ടറുകൾ തുറന്നു. നാലു ഷട്ടറുകൾ 1.25 മീറ്റർ വീതവും അഞ്ചാമത്തെ ഷട്ടർ ഒരു മീറ്ററുമാണ് തുറന്നത്. ഷട്ടർ തുറന്നതു മൂലം കരമനയാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ ആറിന്‍റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

അതേസമയം, കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 

Loading...
COMMENTS