കനത്ത മഴ: വീടിന്‍റെ മേൽക്കൂര തകർന്നു; കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsകനത്തമഴയിൽ കൊട്ടാരക്കര ചേത്തടിയിൽ സുരേഷിന്‍റെ വീടിന്‍റെ മേൽക്കൂര തകർന്ന നിലയിൽ
കൊട്ടാരക്കര: കനത്ത മഴയിൽ വീടിന്‍റെ മേൽക്കൂര തകർന്നുവീണു. കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊട്ടാരക്കര ചേത്തടി സുരേഷ് ഭവനിൽ സുരേഷിന്‍റെ വീടാണ് വെള്ളിയാഴ്ച രാത്രിയിൽ നിലംപൊത്തിയത്. രാത്രി ഒമ്പതോടെയാണ് അത്യുഗ്രശബ്ദത്തോടെ മേൽക്കൂര നിലംപൊത്തിയത്. സുരേഷും ഭാര്യയും മകളും ഹാളിൽ സംസാരിച്ച് കൊണ്ട് നിൽക്കുമ്പോഴാണ് വീടിന്‍റെ മേൽക്കൂരയുടെ ഒരുഭാഗം ആദ്യം വീണത്.
ഇതുകണ്ട് മാറിയതിന് പിന്നാലെ വീട്ടിലെത്തിയ പഞ്ചായത്ത് അംഗം അനിൽകുമാറിനോട് സംസാരിക്കാൻ കുടുംബം പുറത്തേക്കെത്തിയ സമയത്ത് മേൽക്കൂര പൂർണമായും തകർന്ന് വീഴുകയായിരുന്നു. ഓടിട്ട വീടിന്‍റെ നാല് മുറികളുടെ മേൽക്കൂരയാണ് നിലംപൊത്തിയത്.
ഫർണിച്ചറും ഇലക്ട്രോണിക് ഉപകരണങ്ങളും നശിച്ച് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. കുടുംബം സമീപത്തെ ബന്ധുവീട്ടിൽ അഭയം തേടി. റവന്യൂ പഞ്ചായത്ത് അധികാരികൾ സ്ഥലത്തെത്തി റിപ്പോർട്ട് ശേഖരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴയാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

