Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഴ കനത്തു തന്നെ;...

മഴ കനത്തു തന്നെ; സംസ്ഥാനമാകെ ജാഗ്രതാ നിർദേശം

text_fields
bookmark_border
heavy-rain-20.07.2019
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്തു തന്നെ. മഴ സജീവമായതോടെ എല്ലാ ജില്ലകളും ജാഗ്രതപാലിക്കാന്‍ കേന്ദ്രക ാലാവസ്ഥാ വകുപ്പിൻെറ നിർദേശമുണ്ട്​. ചൊവ്വാഴ്ചവരെ കനത്ത മഴ തുടരുമെന്നാണ്​ കാലാവസ്ഥാ പ്രവചനം. മണിക്കൂറിൽ 50 കിലോമ ീറ്റർ വേഗതയുള്ള കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്നും നി ർദേശമുണ്ട്​. മഴ​ തുടർന്നതോടെ പല സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്​.

ശനിയാഴ്​ച കാസർകോട്​ ജില്ലയിൽ റെഡ്​ അലർട്ടും ഇടുക്കി, മലപ്പുറം ,കോഴിക്കോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഞായറാഴ്​ച കോഴിക്കോട്, വയനാട് ജില്ലകളിലും, തിങ്കളാഴ്​ച ഇടുക്കി, കോഴിക്കോട്, വയനാട് എന്നി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്​. റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വിഴിഞ്ഞത്തുനിന്നും നീണ്ടകരയിൽനിന്നും മത്സ്യബന്ധനത്തിന് പോയി കടലിൽ കാണാതായ ഏഴ് മത്സ്യത്തൊഴിലാളികൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്​. കോസ്റ്റ് ഗാർഡിൻെറ ഹെലികോപ്റ്റര്‍ കടലിൽ നീരീക്ഷണം നടത്തുന്നുണ്ട്. നാവികസേനയുടെ സഹായവും തേടിയിട്ടുണ്ട്​. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കുമെന്ന്​ കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നു.

കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമിൻെറ ഷട്ടര്‍ തുറന്നിട്ടുണ്ട്​. കരമനയാറ്റില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഇരുകരകളിലും താമസിക്കുന്നവരോട്​ ജാഗ്രത പാലിക്കാൻ ജലഅതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിയാർ ഡാമിൻെറ ഷട്ടർ 10 സ.മി ഉയർത്തിയിട്ടുണ്ട്​. പദ്​മ നദിയിൽ ജലനിരപ്പ്​ ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്തുള്ളവർ ജാഗ്രതപാലിക്കണം. എന്നാൽ, മൂന്നു ദിവസം കൂടി മഴ ഇത​ുപോലെ തുടർന്നാൽ ഏകദേശം 40 സെമീ വരെ മഴ ലഭിക്കും.

മഴ തുടർന്നാൽ താഴ്​ന്നുകൊണ്ടിരുന്ന ഭൂഗർഭ ജലനിരപ്പ്​ മെച്ചപ്പെടുന്നതോടൊപ്പം ജലനിരപ്പ് നന്നേ കുറഞ്ഞ ഇടുക്കി, ശബരിഗിരി തുടങ്ങിയ പ്രധാന അണക്കെട്ടുകളിലേക്കുള്ള​ നീരൊഴുക്ക് ശക്തമാവുകയും ചെയ്യും. മുല്ലപ്പെരിയാറിൽ 4 സെ.മി മഴ ലഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsred alertheavy rainmalayalam newsstatewide alert
News Summary - heavy rain; statewide alert -kerala news
Next Story