Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴ കനക്കുന്നു; നാല് ജില്ലകൾക്ക് ഇന്ന് റെഡ് അലേർട്ട്

text_fields
bookmark_border
മഴ കനക്കുന്നു; നാല് ജില്ലകൾക്ക് ഇന്ന് റെഡ് അലേർട്ട്
cancel

കോഴിക്കോട്: സംസ്ഥാനത്ത് മഴ ശക്തമായതോടെ നാല് ജില്ലകൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് മുന്നറിയിപ്പ് നൽകി. എറണാകുളം, ഇടുക്കി, തൃശൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് നിലനിൽക്കുന്നത്.

പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകൾക്ക് യെല്ലോ അലേർട്ട് മുന്നറിയിപ്പാണ്.

നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കും മറ്റന്നാൾ കണ്ണൂർ, കാസർകോട് ജില്ലകൾക്കും ഓറഞ്ച് അലേർട്ടുണ്ട്.

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകൾക്ക് യെല്ലോ അലേർട്ടാണ് . ജൂലൈ 12ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്കും 13ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കും 14ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കും യെല്ലോ അലേർട്ട് മുന്നറിയിപ്പുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - heavy rain red alert in several kerala districts
Next Story