Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അതിതീവ്ര മഴക്ക്​ സാധ്യത; ഇടുക്കി, വയനാട്​, മലപ്പുറം ജില്ലകളിൽ റെഡ്​ അലർട്ട്​
cancel
Homechevron_rightNewschevron_rightKeralachevron_rightഅതിതീവ്ര മഴക്ക്​...

അതിതീവ്ര മഴക്ക്​ സാധ്യത; ഇടുക്കി, വയനാട്​, മലപ്പുറം ജില്ലകളിൽ റെഡ്​ അലർട്ട്​

text_fields
bookmark_border

തിരുവനന്തപുരം: സംസ്​ഥാനത്ത്​ അതിതീവ്ര മഴക്ക്​ സാധ്യതയെന്ന്​ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്​. ഇടുക്കി, വയനാട്​, മലപ്പുറം ജില്ലകളിൽ റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചു. വ്യാഴാഴ്​ച ഇടുക്കി, വയനാട്​ ജില്ലകളിലും വെള്ളിയാഴ്​ച മലപ്പുറത്തും ആഗസ്​റ്റ്​ എട്ടിന്​ ഇടുക്കിയിലും ഒമ്പതിന്​ വയനാട്ടിലുമാണ്​ റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചിരിക്കുന്നത്​.

24 മണിക്കൂറിൽ 204.5 മില്ലിമീറ്റർ മഴ ലഭിച്ചേക്കും. അതിതീവ്ര മഴ ലഭിക്കുന്നത്​ അപകട സാധ്യത വർധിപ്പിക്കുമെന്നും ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ്​ നൽകി. രണ്ടു ദിവസമായി ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മലപ്പുറം, വയനാട്​, ഇടുക്കി ജില്ലകളിലെ ദുരന്ത സാധ്യത മേഖലകളിലുള്ളവർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്​ മാറാൻ അറിയിച്ചു. രാത്രി മഴ ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന്​ പകൽസമയം നിർബന്ധമായും മാറ്റി താമസിപ്പിക്കാനും നിർദേശം നൽകി.

മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണമായും ഒഴിവാക്കണം. മലയോര മേഖലയിലേക്ക്​ രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഇന്ന്​ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്​ ജില്ലകളിലും നാളെ​ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്​ ജില്ലകളിലും എട്ടിന്​ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്​ ജില്ലകളിലും ഒമ്പതിന്​ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്​ ജില്ലകളിലും കേന്ദ്ര കാലാവസ്​ഥ വകുപ്പ്​ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചു.

ഇന്ന്​​ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഏഴിന്​ ആലപ്പുഴ, കോട്ടയം ജില്ലകളിലും എട്ടിന്​ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഒമ്പതിന്​ എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും പത്തിന്​ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്​ ജില്ലകളിലും മഞ്ഞ അലർട്ട്​ പ്രഖ്യാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Red alertMonsoonHeavy Rain
Next Story