ദുരഭിമാനം വെടിഞ്ഞ് രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിളിക്കണം-ചെന്നിത്തല
text_fieldsതിരുവനന്തപുരം: കേരളം കൈകോർത്ത് പിടിച്ചിട്ടും ദുരിതക്കയത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ കഴിയാത്ത അവസ്ഥയിൽ മുഖ്യമന്ത്രിയും സർക്കാറും ദുരഭിമാനം വെടിഞ്ഞ് രക്ഷാപ്രവർത്തനത്തിന് സൈനിക വിന്യാസം ഉറപ്പാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തൊഴുകൈകളോടെ താനിത് അഭ്യർഥിക്കുകയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ദുരിതാശ്വാസപ്രവർത്തനങ്ങളിലെ വീഴ്ചകൾ പരിഹരിക്കാനാകണം. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എം.എൽ.എമാർ കരഞ്ഞുവിളിക്കുകയാണ്. സർക്കാറുമായി പൂർണമായി സഹകരിച്ചാണ് പ്രതിപക്ഷം നിൽക്കുന്നത്. ഈ ഘട്ടത്തിൽ കുറ്റം പറയുകയാണെന്ന് കരുതരുത്. സൈന്യത്തെ പൂർണമായി രക്ഷാപ്രവർത്തനം ഏൽപിച്ചിരുന്നെങ്കിൽ ഇത്രപ്രശ്നം വരില്ലായിരുന്നു. ഇത് ദേശീയദുരന്തമല്ലെങ്കിൽ പിന്നെ ഏതാണ് ദേശീയ ദുരന്തമാവുക?
ചെങ്ങന്നൂരിലും ആലപ്പുഴയിലും മറ്റും ആളുകൾ ബോധം നഷ്ടപ്പെട്ട് വീഴുകയാണ്. താനിതിലൊന്നും രാഷ്ട്രീയം കാണുകയല്ല. ദുരിതക്കയത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കാനായില്ലെങ്കിൽ പിന്നെയെന്തിന് ഞങ്ങൾ ജനപ്രതിനിധികളായി തുടരണം. വയനാട് പൂർണമായി ഇല്ലാതായി. ഇടുക്കി ഒറ്റപ്പെട്ടു. തമിഴ്നാട്ടിലേക്കുള്ള റോഡും അടഞ്ഞു. പെട്രോളും ഡീസലും പച്ചക്കറികളും പലവ്യഞ്ജനങ്ങളുമൊന്നും കിട്ടാനില്ല. ദുരിതബാധിതർക്ക് ഭക്ഷണവും വെള്ളവും മരുന്നും മറ്റ് ആശ്വാസങ്ങളുമെത്തിക്കാൻ സന്നദ്ധസംഘങ്ങളും സാമൂഹികപ്രവർത്തകരും ഐ.എം.എയുമെല്ലാം രംഗത്തിറങ്ങണം. പ്രധാനമന്ത്രി ആയിരം കോടിയെങ്കിലും സഹായധനമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചു. 500 കോടിയെങ്കിലും പ്രഖ്യാപിച്ചത് നന്നായി. കേന്ദ്രത്തിൽനിന്ന് കൂടുതൽ സഹായം പ്രതീക്ഷിക്കുന്നു.
രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിളിക്കണമെന്ന് പറഞ്ഞത് പട്ടാളഭരണത്തിന് വേണ്ടിയല്ലെന്നും ചെന്നിത്തല പ്രതികരിച്ചു. സൈന്യത്തെ കേരളഭരണം ഏൽപിക്കണമെന്നല്ല. ജീവൻ രക്ഷക്കായി വിലപിക്കുന്ന ജനങ്ങളെ സഹായിക്കാനാണെന്നും ഭരണം പട്ടാളത്തെ ഏൽപിക്കണമെന്നാണ് ചെന്നിത്തല ആഗ്രഹിക്കുന്നതെങ്കിൽ നടപ്പില്ലെന്ന കോടിയേരി ബാലകൃഷ്ണെൻറ പരാമർശത്തിന് മറുപടിയായി പ്രതിപക്ഷനേതാവ് പറഞ്ഞു.
രക്ഷാപ്രവർത്തനം പട്ടാളത്തെ ഏൽപിക്കേണ്ട ആവശ്യമില്ല -കോടിയേരി
തിരുവനന്തപുരം: പ്രളയദുരന്തത്തിെൻറ സന്ദർഭംനോക്കി കേരള ഭരണം പട്ടാളത്തെ ഏൽപിക്കണമെന്നാണ് രമേശ് ചെന്നിത്തല ഉദ്ദേശിക്കുന്നതെങ്കിൽ അതിെൻറ ആവശ്യമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരള ഭരണംതന്നെ പട്ടാളത്തെ ഏൽപിക്കണമെന്ന് സി.പി.എം ആവശ്യപ്പെടുന്നില്ല. ചെങ്ങന്നൂരിൽ 50,000ത്തോളം പേർ മരിച്ചുപോകുമെന്ന എം.എൽ.എ സജി ചെറിയാെൻറ കഴിഞ്ഞദിവസത്തെ പ്രസ്താവന ജനങ്ങളുടെ പരിഭ്രാന്തിയാണെന്നും കോടിയേരി മാധ്യമങ്ങളോട് പ്രതികരിച്ചു.
പട്ടാളത്തിെൻറ സഹായവും ഹെലികോപ്ടറുകളും ധാരാളമായി ഉപയോഗിേക്കണ്ടിവരും. അതിനുള്ള സഹായം നൽകാമെന്ന് കേന്ദ്രം പറെഞ്ഞങ്കിലും കൃത്യസമയത്ത് അത് ലഭിച്ചില്ല. ഇതുകാരണം ചില ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ട്. സൈന്യത്തിെൻറ സേവനമാണ് നമുക്ക് ആവശ്യമുള്ളത്. പ്രളയത്തെതുടർന്ന് വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ടുപോയ ജനങ്ങളെ രക്ഷിക്കാൻ നേരത്തെ സൈന്യത്തിെൻറ സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണ്. എന്നാൽ ഇൗ സഹായം ലഭിക്കാൻ വൈകുകയായിരുെന്നന്നും കോടിയേരി പറഞ്ഞു.
ചെങ്ങന്നൂരിലടക്കം പ്രാദേശികസഹായത്തോടെ തിരച്ചിൽ നടത്തണമെന്ന്
തിരുവനന്തപുരം: മഹാദുരന്തഭൂമിയിൽ നിന്ന് ഉയരുന്ന സഹായരോദനത്തിന് മുന്നിൽ പകച്ച് ദുരന്തനിവാരണ അതോറിറ്റി. ഒേട്ടറെ ആളുകൾ കുടുങ്ങിക്കിടക്കുന്നുവെന്ന് കരുതുന്ന ചെങ്ങന്നൂരിലടക്കം പ്രാദേശികസഹായത്തോടെ സംഘം തിരിഞ്ഞ് രക്ഷാപ്രവർത്തനം നടത്തുകയാണ് പോംവഴി. ഇപ്പോൾ രക്ഷാപ്രവർത്തനത്തിനുള്ള മത്സ്യത്തൊഴിലാളികൾക്കും നാവിക-കരസേനാംഗങ്ങൾക്കും റോഡും തോടും തിരിച്ചറിയില്ല. നീന്തൽ അറിയുന്ന മത്സ്യത്തൊഴിലാളികളെയും ചെറുസംഘങ്ങളാക്കി തിരിച്ച് പ്രാദേശികമായി വീടുകൾ അറിയുന്ന ബൂത്ത് ലെവൽ പോളിങ് ഒാഫിസർ, പൊതുപ്രവർത്തകർ എന്നിവരുടെ കൂടി സഹായത്തോടെ തിരച്ചിൽ നടത്തുകയാണ് ഇനി വേണ്ടതെന്ന് ദുരന്തനിവാരണരംഗത്ത് പ്രവർത്തിച്ചിരുന്നവർ പറയുന്നു.
അടഞ്ഞുകിടക്കുന്ന വീടുകൾ തുറന്ന് പരിശോധന നടത്തണം. മരുന്നും ഭക്ഷണവും ലഭിക്കാതെ വീട്ടിനുള്ളിൽ തളർന്ന് കിടക്കുന്നവരുണ്ടാകും. പ്രായമായവരായിരിക്കും ഇത്തരത്തിൽ ഏറെയും. ക്യാമ്പുകളിൽ എത്താെത ബന്ധുവീടുകളിലും ദേവാലയങ്ങളിലും അഭയം തേടി ഭക്ഷണം പോലുമില്ലാതെ കഴിയുന്നവരും നിരവധിയുണ്ട്. ഇവരുടെ സ്ഥലം കണ്ടുപിടിക്കാൻ കഴിയാത്തതിനാൽ ആകാശമാർഗം രക്ഷിക്കാൻ കഴിയില്ല. ഭക്ഷണവും എത്തിച്ച് നൽകാനാകില്ല. രക്ഷാപ്രവർത്തനം പരാജയപ്പെട്ടതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. രക്ഷാപ്രവർത്തനം താളംതെറ്റിയതായും കേന്ദ്രസേനകൾ ദൗത്യം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രധാനമന്ത്രിക്ക് കത്ത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
