Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉച്ചക്ക്​ ശേഷം കനത്ത...

ഉച്ചക്ക്​ ശേഷം കനത്ത മഴ; അലർട്ടുകളിൽ മാറ്റം വരുത്തി

text_fields
bookmark_border
heavy rain
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ വ്യാഴാഴ്ച വൈകീട്ടും കനത്ത മഴയുണ്ടാകുമെന്ന്​ കാലാവസ്ഥ നിരീക്ഷണ കേ​ന്ദ്രത്തിന്‍റെ മുന്നറിയിപ്പ്​. ഇതുപ്രകാരം നേരത്തെ നൽകിയ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്​. എട്ട്​ ജില്ലകളിൽ ഓറഞ്ച്​ അലർട്ടും ആറ്​ ജില്ലകളിൽ ​യെലോ അലർട്ടുമാണ്​ നൽകിയിരിക്കുന്നത്​.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്​, മലപ്പുറം, കോഴിക്കോട്​, വയനാട്​, കണ്ണൂർ ജില്ലകളിലാണ്​ ഓറഞ്ച്​ അലർട്ട്​ നൽകിയത്​. മറ്റ്​ ജില്ലകളിൽ യെലോ അലർട്ടും നൽകിയിട്ടുണ്ട്​. മണിക്കൂറിൽ 50 കി.മീറ്റർ വേഗതയിൽ കാറ്റ്​ വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്​. മത്സ്യതൊഴിലാളികളോട്​ കടലിൽ പോകരുതെന്നും നിർദേശിച്ചിട്ടുണ്ട്​.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ വിഭാഗം മുന്നറിയിപ്പ് നൽകി.

പാ​ല​ക്കാ​ട് മംഗലം ഡാമിലും മ​ല​പ്പു​റം താഴെക്കോട്ടും ഉരുൾപൊട്ടൽ; ആളപായമില്ല

പാ​ല​ക്കാ​ട്​/​മ​ല​പ്പു​റം: ക​ന​ത്ത മ​ഴ​യി​ൽ പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി ര​ണ്ടി​ട​ത്ത്​ ഉ​രു​ൾ​പൊ​ട്ടി. പാ​ല​ക്കാ​ട്ട്​ മം​ഗ​ലം​ഡാം മേ​ഖ​ല​യി​ലാ​ണ്​ മ​ണ്ണി​ടി​ച്ചി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​മു​ണ്ടാ​യ​ത്. കി​ഴ​ക്ക​ഞ്ചേ​രി ര​ണ്ട് വി​ല്ലേ​ജി​ൽ ഓ​ട​ൻ​തോ​ട്​-​പ​ട​ങ്ങി​ട്ട​തോ​ട് റോ​ഡി​ന്​ മു​ക​ൾ ഭാ​ഗ​ത്തും വി.​ആ​ർ.​ടി, ആ​ശാ​ൻ​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ്​ വ​ന​ത്തി​നു​ള്ളി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​ത്.

ക​ന​ത്ത മ​ഴ​ക്കി​ടെ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ ആ​റോ​ടെ​യാ​ണ് സം​ഭ​വം. മ​ണ്ണും മ​ല​​െ​വ​ള്ള​വും കു​ത്തി​യൊ​ലി​ച്ച്​ കൃ​ഷി​യി​ട​ങ്ങ​ളി​ലും വീ​ടു​ക​ളി​ലു​മെ​ത്തി. മ​ല​പ്പു​റം ജി​ല്ല​യി​ൽ താ​ഴെ​ക്കോ​ട് അ​ര​ക്കു​പ​റ​മ്പ് മാ​ട്ട​റ​ക്ക​ലി​ൽ മു​ക്കി​ല​പ​റ​മ്പി​െൻറ മു​ക​ളി​ലു​ള്ള മ​ല​ങ്ക​ട മ​ല​യി​ലും ബി​ടാ​വു​മ​ല​യി​ലു​മാ​ണ്​ മ​ണ്ണി​ടി​ഞ്ഞ​ത്. കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. ആ​ള​പാ​യ​മി​ല്ല. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴി​നാ​ണ് സം​ഭ​വം.

മാ​ട്ട​റ​യി​ൽ റോ​ഡ് ക​വി​ഞ്ഞ്​ വെ​ള്ളം ഒ​ഴു​കി​യ​തോ​ടെ പ്ര​ദേ​ശം ഏ​റെ​നേ​രം ഒ​റ്റ​പ്പെ​ട്ടു. 60ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് മേ​ഖ​ല​യി​ലു​ള്ള​ത്. ഇ​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rain
News Summary - Heavy Rain Predicted in kerala
Next Story