Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വടക്കൻ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം

text_fields
bookmark_border
അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്
വടക്കൻ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ തുടരും. വടക്കൻ കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രത മുന്നറിയിപ്പും പ്രഖ്യാപിച്ചു.

പുഴയോരങ്ങളിൽ ജാഗ്രത വേണമെന്ന് കേന്ദ്ര ജലകമീഷനും മുന്നറിയിപ്പ് നൽകി. രണ്ട് നദികളിലെ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നിട്ടുണ്ട്. തൃശൂർ കരുവന്നൂർ പുഴയലെയും ഗാ​യത്രി പുഴയിലെയും ജലനിരപ്പാണ് ഉയർന്നിട്ടുള്ളത്. ഈ നദിക്കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heavy Rain predicted in kerala
Next Story