മൂന്ന് ജില്ലകളിൽ ഇന്ന് പൂർണ അവധി; എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഭാഗിക അവധി
text_fieldsകോഴിക്കോട്/കൽപറ്റ/കണ്ണൂർ/കൊച്ചി: ശക്തമായ മഴ തുടരുന്നതിനാൽ വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ജില്ല കലക്ടർമാർ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധി ബാധകമാണ്.
മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്ക്, ഏറനാട് താലുക്കിലെ എടവണ്ണ ഊർങ്ങാട്ടിരി, അരീക്കോട്, കീഴുപറമ്പ്, പാണ്ടിക്കാട് കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട്, വാഴയൂർ, മുതുവല്ലൂർ, ചീക്കോട് പഞ്ചായത്തുകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. അംഗൻവാടികൾക്കും അവധി ബാധകമാണ്.
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. അവധി മൂലം നഷ്ടപ്പെടുന്ന അധ്യായനം ദിവസം ക്രമീകരിക്കുന്നതിനാവശ്വമായ നടപടി വിദ്യാഭ്യാസ അധികൃതർ സ്വീകരിക്കേണ്ടതാണന്നും കലക്ടർ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ മലയോര സബ് ജില്ലകളായ നാദാപുരം, കുന്നുമ്മൽ, പേരാമ്പ്ര, ബാലുശ്ശേരി, താമരശ്ശേരി, മുക്കം, കുന്നമംഗലം എന്നീ സബ് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു സബ് ജില്ലകളിൽ അപകട ഭീതി നിലനിൽക്കുന്നുണ്ടെങ്കിൽ ഹെഡ്മാസ്റ്റർമാർക്ക് പിന്നീട് നികത്താമെന്ന നിബന്ധനയിൽ പ്രാദേശിക അവധി നൽകാവുന്നതാണെന്നും കലക്ടർ അറിയിച്ചു.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, ഇരിട്ടി താലൂക്ക്, ഇടുക്കി ജില്ലയിലെ ഇടുക്കി, ദേവികുളം, ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിലും എറണാകുളം ജില്ലയിലെ കോതമംഗലം, കുന്നത്തുനാട്, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. കളമശ്ശേരി നഗരസഭ, കടമക്കുടി, ചേരാനല്ലൂർ ഗ്രാമപഞ്ചായത്തുകളിലെ വിദ്യാലയങ്ങള്‍ക്കും നാളെ അവധിയായിരിക്കും. ചാലക്കുടി താലൂക്കിലെ അംഗൻവാടി ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ടി.വി. അനുപമ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമാണ്.
ആരോഗ്യ സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന അവസാന വർഷ ബിഎസ്എംഎസ് ബിരുദ സപ്ലിമെന്‍ററി പരീക്ഷ ഒഴികെയുള്ള എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചു. പ്രായോഗിക പരീക്ഷകള്‍ക്കു മാറ്റമില്ല. പുതുക്കിയ പരീക്ഷാ തീയതി പിന്നീട്. എംജി സർവകലാശാല വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം നടത്താനിരുന്ന പരീക്ഷകളും ശനിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്. എറണാകുളം, ഇടുക്കി,പാലക്കാട്, വയനാട് ജില്ലകളിലെ ഐടിഐകളിൽ 10നും 11നും നടത്താനിരുന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് മാറ്റിവച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
