Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏഴുവരെ കനത്തമഴക്ക്...

ഏഴുവരെ കനത്തമഴക്ക് സാധ്യത; മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ ജാഗ്രത

text_fields
bookmark_border
ഏഴുവരെ കനത്തമഴക്ക് സാധ്യത; മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ ജാഗ്രത
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തു​ലാ​വ​ർ​ഷം ശ​ക്തി​യാ​ർ​ജി​ച്ച​തോ​ടെ ന​വം​ബ​ർ ഏ​ഴു​വ​രെ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് ഇ​ന്ന് മ​ല​പ്പു​റ​ത്തും കോ​ഴി​ക്കോ​ടും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ഴ ശ​ക്ത​മാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന്​ ന​വം​ബ​ർ ഏ​ഴി​ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്​​ച രാ​ത്രി​യോ​ടെ അ​ധി​കൃ​ത​ർ മ​ഞ്ഞ അ​ല​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്.

തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ മ​ഴ ശ​ക്ത​മാ​യ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് മൂ​ന്ന് അ​ണ​ക്കെ​ട്ടു​ക​ള്‍ തു​റ​ന്നു. അ​ഗ​സ്ത്യ​വ​ന​ത്തി​ല്‍ നി​ന്നു​ള്ള നീ​രൊ​ഴു​ക്ക് വ​ര്‍ധി​ച്ച​തി​നാ​ല്‍ നെ​യ്യാ​ര്‍ ഡാ​മി​ലെ ജ​ല​നി​ര​പ്പ് 84 അ​ടി​യി​ലേ​റെ​യാ​യി. തു​ട​ര്‍ന്ന് രാ​വി​ലെ നാ​ല് ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. അ​രു​വി​ക്ക​ര ഡാ​മി​ലെ ര​ണ്ടും പേ​പ്പാ​റ ഡാ​മി​ലെ ഒ​രു ഷ​ട്ട​റും തു​റ​ന്നി​ട്ടു​ണ്ട്. ന​ദീ​തീ​ര​ങ്ങ​ളി​ലു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജ​ല​സേ​ച​ന വ​കു​പ്പ് അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം തു​ട​ങ്ങി​യ ക​ന​ത്ത മ​ഴ പ​ല​യി​ട​ങ്ങ​ളി​ലും തു​ട​രു​ക​യാ​ണ്.

സാ​ധാ​ര​ണ ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​ര​ത്തോ​ടു​കൂ​ടി എ​ത്തേ​ണ്ട മ​ഴ ഇ​ത്ത​വ​ണ ഒ​രു​മാ​സ​ത്തോ​ളം വൈ​കി​യാ​ണ് കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്. അ​റ​ബി​ക്ക​ട​ലി​ലും ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും രൂ​പം​കൊ​ണ്ട ചു​ഴ​ലി​ക്കാ​റ്റു​ക​ളും ആ​വ​ർ​ത്തി​ച്ചു​ള്ള ന്യൂ​ന​മ​ർ​ദ​വു​മാ​ണ് വ​ട​ക്ക്-​കി​ഴ​ക്ക​ൻ മ​ൺ​സൂ​ൺ ഇ​ത്ത​വ​ണ വൈ​കാ​ൻ കാ​ര​ണം. വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ​ല ജി​ല്ല​ക​ളി​ലും ഏ​ഴു​മു​ത​ൽ 11 സ​​െൻറി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കാ​മെ​ന്നാ​ണ് കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​​െൻറ ക​ണ​ക്കു​കൂ​ട്ട​ൽ. രാ​ത്രി​യും പു​ല​ർ​ച്ചെ​യു​മാ​യി​രി​ക്കും മ​ഴ കൂ​ടു​ത​ലാ​യി ല​ഭി​ക്കു​ക. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് തു​ലാ​വ​ർ​ഷം കേ​ര​ള​ത്തി​ൽ ഇ​ത്ര​യും വൈ​കു​ന്ന​ത്.

കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി‍​​െൻറ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഒ​ക്ടോ​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യാ​ണ് തു​ലാ​മ​ഴ ല​ഭി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ മ​ഴ​മേ​ഘ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടാ​താ​യ​തോ​ടെ സം​സ്​​ഥാ​ന​ത്ത്​ ചൂ​ട് കൂ​ടു​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. പ​ല ജി​ല്ല​ക​ളി​ലും 35 ഡി​ഗ്രി​വ​രെ ചൂ​ട് ഉ​യ​ർ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neyyar damkerala newsheavy rainmalayalam news
News Summary - Heavy Rain, Neyyar Dam Shutter Open - Kerala News
Next Story