Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒറ്റപ്പെട്ട്​ മൂന്നാർ, മറയൂർ, മാങ്കുളം; അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി VIDEO

text_fields
bookmark_border
  • ചെ​റു​തോ​ണി​ക്ക്​ സ​മീ​പം കീ​രി​ത്തോ​ട്ടി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഉ​രു​ൾ​പൊ​ട്ട​ൽ ന​ട​ന്ന സ്​​ഥ​ല​ത്ത് ചെ​റു​തും വ​ലു​തു​മാ​യ അ​ഞ്ച്​ ഉ​രു​ൾ​പൊ​ട്ട​ലാ​ണ് ഉ​ണ്ടാ​യ​ത്
ഒറ്റപ്പെട്ട്​ മൂന്നാർ, മറയൂർ, മാങ്കുളം; അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി VIDEO
cancel

തൊ​ടു​പു​ഴ: ക​ന​ത്ത മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മൂ​ന്നാ​ർ, മ​റ​യൂ​ർ, മാ​ങ്കു​ളം പ്ര​ദേ​ശ​ങ്ങ​ൾ ഒ​റ് റ​പ്പെ​ട്ട ഇ​ടു​ക്കി ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്​​ച കൂ​ടി റെ​ഡ്​ അ​ല​ർ​ട്ട്. ​ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്ന കാ​ല ാ​വ​സ്​​ഥ പ്ര​വ​ച​നം ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്. പ​ഴ​യ​മൂ​ന്നാ​ർ വെ​ള്ള​ത്തി​ലാ​യ​തോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം സ്​​തം​ഭി​ച്ച​താ​ണ്​ മൂ​ന്നാ​റി​നെ ഒ​റ്റ​പ്പെ​ടു​ത്തി​യ​ത്. അ​ഞ്ചു ദി​വ​സ​മാ​യി പെ​യ്യു​ന്ന മ​ഴ ​യി​ൽ ക​ന്നി​മ​ല​യാ​റും മാ​ട്ടു​പ്പെ​ട്ടി​യാ​റും മു​തി​ര​പ്പു​ഴ​യും ക​ര​ക​വി​ഞ്ഞാ​ണ്​ മൂ​ന്നാ​റി​ൽ വെ​ള് ളം പൊ​ങ്ങി​യ​ത്. കൊ​ച്ചി-​ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത, മൂ​ന്നാ​ര്‍-​ഉ​ദു​മ​ൽ​പേ​ട്ട അ​ന്ത​ര്‍ സ്ഥാ​ന​പാ​ത എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​വും പൂ​ർ​ണ​മാ​യും നി​ല​ച്ചു.

ചെ​റു​തോ​ണി​ക്ക്​ സ​മീ​പം കീ​രി​ത്തോ​ട്ടി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഉ​രു​ൾ​പൊ​ട്ട​ൽ ന​ട​ന്ന സ്​​ഥ​ല​ത്ത് ചെ​റു​തും വ​ലു​തു​മാ​യ അ​ഞ്ച്​ ഉ​രു​ൾ​പൊ​ട്ട​ലാ​ണ് ഉ​ണ്ടാ​യ​ത്. ഇ​വി​ടെ അ​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. മ​ണ്ണി​ടി​ഞ്ഞും ഉ​രു​ൾ​പൊ​ട്ടി​യും മാ​ങ്കു​ളം തീ​ർ​ത്തും ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. ആ​റം​മൈ​ൽ തൂ​ക്കു​പാ​ല​വും ആ​ന​ക്കു​ള​ത്തേ​ക്കു​ള്ള പ​ഴ​യ പാ​ല​വും ഒ​ലി​ച്ചു​പോ​യി.

ആ​ദി​വാ​സി കോ​ള​നി​ക​ളും ഒ​റ്റ​പ്പെ​ട്ടു. വാ​ഹ​ന​സൗ​ക​ര്യം നി​ല​ച്ച​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക​ട​ക്കം ഇ​വി​ടേ​ക്ക്​ എ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. പെ​രി​യ​വ​രൈ പാ​ലം ഒ​ലി​ച്ചു​പോ​യ​തോ​ടെ മ​റ​യൂ​ര​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും​ എ​ത്തി​ച്ചേ​രാ​നാ​വു​ന്നി​ല്ല. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ പാ​ലം ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന്​ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​മി​ച്ച പാ​ല​മാ​ണ്​ ഒ​ഴു​കി​പ്പോ​യ​ത്.

പ​ള്ളി​വാ​സ​ലി​നു സ​മീ​പ​ത്തെ ആ​റ്റു​കാ​ട് പാ​ലം ക​ന​ത്ത മ​ഴ​യി​ൽ ത​ക​ര്‍ന്ന​തോ​ടെ ആ​റ്റു​കാ​ട് എ​സ്‌​റ്റേ​റ്റും ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. ഇ​ട​മ​ല​ക്കു​ടി​യ​ട​ക്ക​മു​ള്ള ആ​ദി​വാ​സി കോ​ള​നി​ക​​ളും ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. പു​ഴ​ക​ളി​ൽ ജ​ല​നി​ര​പ്പ്​ ഉ​യ​ർ​ന്ന​ത്​ ഇ​വി​ട​ങ്ങ​ളെ ഒ​റ്റ​പ്പെ​ടു​ത്തി​.

ഇക്കാ നഗറിൽ തോടിനു സമീപം പാർക്കു ചെയ്തിരുന്ന രണ്ടു വാഹനങ്ങൾ ഒഴുക്കിൽ പെട്ടു . മൂന്നാർ - നല്ലതണ്ണി, മൂന്നാർ - നടയാർ റോഡിലും മണ്ണിടിഞ്ഞു വീണിട്ടുണ്ട്. പലയിടത്തും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു. കഴിഞ്ഞ ഒരു ദിവസം കൊണ്ട് മൂന്നാറിൽ 21.14 സ​​​​​​​​​​െൻറീ മീറ്റർ മഴയാണ് പെയ്തത്.

സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heavy Rain - Munnar isolated in flood - Kerala news
Next Story