Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുരിതാശ്വാസ ക്യാമ്പ്: ഭക്ഷ്യസാധനങ്ങൾക്കായി മാവേലി സ്റ്റോറുകളെ സമീപിക്കാം: ഭക്ഷ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ അരി, പലവ്യഞ്ജനങ്ങൾ അടക്കമുള്ള സാധനങ്ങൾക്കായി തൊട്ടടുത്ത മാവേലി സ്റ്റോറുകളെ സമീപിക്കാമെന്ന് ഭക്ഷ്യ, പൊതുവിതരണ മന്ത്രി പി. തിലോത്തമൻ. ക്യാമ്പുകളുടെ ചുമതലയുള്ള വില്ലേജ് ഒാഫീസർ നൽകുന്ന ലിസ്റ്റ് പ്രകാരം സാധനങ്ങൾ നൽകുവാൻ ബന്ധപ്പെട്ട മാവേലി സ്റ്റോർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമായ സാധനങ്ങൾ എല്ലാ മാവേലി സ്റ്റോറുകളിലും എത്തിച്ചു നൽകുവാൻ ഗോഡൗൺ ചുമതലയുള്ളവർക്ക് നിർദേശം നൽകിയിട്ടുണ്ട്. നമുക്കൊന്നിച്ച് നിന്ന് ഈ ദുരിതത്തെ നേരിടാെമന്നും മന്ത്രി പി. തിലോത്തമൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
